Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതം മാറിയ പെൺകുട്ടി​െയ...

മതം മാറിയ പെൺകുട്ടി​െയ തിരി​െക നൽകാൻ പറഞ്ഞവരോട്​ 

text_fields
bookmark_border
മതം മാറിയ പെൺകുട്ടി​െയ തിരി​െക നൽകാൻ പറഞ്ഞവരോട്​ 
cancel

ശ്രീനഗർ: മുസ്​ലിം യുവാവിനെ വിവാഹം ​െചയ്​ത ബുദ്ധമത വിശ്വാസിയായ പെൺകുട്ടിയെ തിരിച്ചു നൽകിയില്ലെങ്കിൽ ജമ്മു കശ്​മീരി​െല ലഡാക്കിൽ വംശീയാ​തിക്രമമുണ്ടാകുമെന്ന്​  ലഡാക്ക്​ ബുദ്ധിസ്​റ്റ്​ അസോസിയേഷ​​െൻറ ഭീഷണി. അസോസിയേഷൻ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തിക്ക്​ കത്ത്​ നൽകിയതോടെ ഇത്​ ത​​െൻറ മാത്രം തീരുമാനമാണെന്നും രാഷ്​ട്രീയ വിഷയമാക്കരുതെന്നും ആവശ്യ​െപ്പട്ട്​ ​െപൺകുട്ടി ഇന്ത്യൻ എക്​സ്​ പ്രസിൽ ലേഖനമെഴുതി. ​‘െഎ ആം സാൽഡൺ ​െഎ ആം ഷിഫ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ താൻ ഇസ്​ലാം മതം സ്വീകരിച്ചതും മുസ്​ലിം യുവാവി​െന വിവാഹം ചെയ്​തതുമെല്ലാം വിവരിക്കുന്നു. 

ലാഡാക്കിൽ നിന്നുള്ള ബുദ്ധമത വിശ്വാസിയായ സ്​റ്റാൻസിൻ സാൽഡൺ എന്ന ​പെൺകുട്ടിയായിരുന്നു താൻ. ഡോക്​ടർ ബിരുദം നേടിയ ശേഷം പിന്നീട്​ സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടി.  സാമൂഹിക പ്രവർത്തനത്തിനി​െടയാണ്​ ആത്​മീയ അന്വേഷണവുമായി ഇസ്​ലാമിൽ എത്തിപ്പെടുന്നത്​. 30കാരിയായ താൻ  2015ലാണ്​ ഇസ്​ലാം വിശ്വാസിയാകുന്നത്​. ഷിഫ എന്നു പേരും മാറ്റി​. പിന്നീട്​ 2016ൽ എഞ്ചിനീയറായ മുർതാസ ആഗയെ പ്രണയിച്ച്​ വിവാഹം കഴിക്കുകയും ചെയ്​തു.  ഇത്​  ലഡാക്കിൽ വംശീയ പ്രശ്​നങ്ങൾക്ക്​ വഴി​െവച്ചു. 

ആഗ തന്നെ പ്രലോഭിപ്പിച്ച്​ മതം മാറ്റുകയായിരുന്നെന്നും തിരിച്ചു നൽകണമെന്നും മുസ്​ലിം സമൂഹം ലഡാക്ക്​ വിട്ടു പോകണമെന്നും ഇല്ലെങ്കിൽ  വംശീയ അതി​ക്രമങ്ങൾ നേരിടേണ്ടി വരു​െമന്നും കാണിച്ച്​ ​ ലഡാക്ക്​ ബുദ്ധിസ്​റ്റ്​ അസോസിയേഷൻ ഭീഷണി​പ്പെടുത്തി​ മുഖ്യമന്ത്രിക്ക്​ കത്തയച്ചു. 

എന്നാൽ മതം മാറ്റം ത​​െൻറ ആത്​മീയ അന്വേഷണത്തി​​െൻറ ഭാഗമായാണെന്നും ബുദ്ധമത​െത്ത ​െവറുക്കുന്നതു​ െകാണ്ടല്ലെന്നും  അവർ ലേഖനത്തിൽ വിശദീകരിക്കുന്നു. ഭർത്താവി​െന കണ്ടു മുട്ടുന്നതിന്​ എത്രയോ മുമ്പ്​ ​തന്നെ മതം മാറിയിട്ടുണ്ട്​. തന്നെ തിരിച്ചു നൽകണമെന്നാവശ്യപ്പെടുന്നത്​ അപമാനകരമാണ്​. ആരും തന്ന മോഷ്​ടിച്ചതല്ല.  തനിക്ക്​ 30 വയസായി. സ്വന്തം ഇഷ്​ട പ്രകാരം  തെരഞ്ഞെടുത്ത വഴിയാണിത്​. ത​​െൻറ തെരഞ്ഞെടുപ്പിനെ ചോദ്യം  ചെയ്യുന്നവർ സ്​ത്രീയു​െട അഭിപ്രായങ്ങളെ വിലവെക്കാത്തവരാണെന്നും കുട്ടികളെ ഉത്​പാദിപ്പിക്കുന്നതിനുള്ള യന്ത്രമായി മാത്രമാണ്​ ഇവർ സ്​ത്രീകളെ കാണുന്നതെന്നും ഷിഫ വിമർശിച്ചു. 

ത​​െൻറ സ്വന്തം തീരുമാനത്തെ രാഷ്​ട്രീയ പരമായും മതപരമായും സമീപിക്കരുത്​. ഇത്​ തന്നെ മാത്രം ബാധിക്കുന്നതാണ്​​. ആഗ​െയ വിവാഹം ചെയ്​തത്​ താൻ അ​ദ്ദേഹത്തെ ഇഷ്​ടപ്പെടുന്നതിനാലാണ്​.  ഇസ്​ലാം സ്വീകരിച്ചതിന്​ ഇതുമായി ഒരു ബന്ധവുമില്ല. അത്​ ത​​െൻറ വ്യക്​തിപരമായ തീരുമാനമാണ്. തനിക്ക്​ സ്വന്തം ഇഷ്​ടപ്രകാരം ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്​. ​വിദ്യാഭ്യാസമുള്ള സ്​ത്രീയാണ്​ താൻ. നിയമപരമായി തന്നെയാണ്​ വിവാഹിതയായത്​. ആർക്കും കബളിപ്പിച്ചോ പ്രലോഭിപ്പിച്ചോ തന്നെ മതം മാറ്റാനോ സ്വാധീനിക്കാനോ കഴിയില്ല. 

താൻ സാൽഡണാണ്​. ഷിഫയുമാണ്​.  താൻ രണ്ടും സ്വീകരിക്കുന്നു. എന്നും ത​​െൻറ കുടുംബത്തി​​െൻറയും ലഡാക്കി​​െൻറയും മകളായിരിക്കുകയും ചെയ്യുമെന്നും ലേഖനം അവസാനിപ്പിച്ചു കൊണ്ട്​ അവർ വ്യക്​തമാക്കുന്നു. 
  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimislamladakhmalayalam newsBuddhist womanspiritual quest
News Summary - Ladakh woman who married a Muslim Says - India News
Next Story