Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മലയാളി യുവാവും...

ഡൽഹിയിൽ മലയാളി യുവാവും യുവതിയും ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
Suicide
cancel

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഹോട്ടലിൽ മലയാളി യുവാവിനെയും യുവതിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ. സുരേഷ് (29) എന്നയാളും യുവതിയുമാണ് മരിച്ചത്. യുവതിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.രജൗരി ഗാർഡൻ അമൻ പാലസ് ഹോട്ടലിലാണ് സംഭവം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. വെള്ളിയാഴ്ചയാണ് ഇവർ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മുറി തുറക്കാതായതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും കെട്ടിപ്പിടിച്ച്, രണ്ടു പേരുടെയും മുഖങ്ങൾ അകന്നുപോകാത്ത വിധം തലയിലൂടെ ഇൻസുലേഷൻ ടേപ്പ് ചുറ്റിയിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും മാപ്പുതരണമെന്നും മലയാളത്തിൽ എഴുതിയ കുറിപ്പിലുണ്ട്. യുവതി ധരിച്ചിരിക്കുന്നത് നീല ചുരിദാർ. കാലിൽ സ്വർണ പാദസരവും അണിഞ്ഞിട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newskeralaite
News Summary - keralaite suicide in delhi- Kerala news
Next Story