Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരിയുടെ പേരിൽ പത്രം...

ഗൗരിയുടെ പേരിൽ പത്രം തുടങ്ങുന്നതിനെ പിന്തുണക്കുമെന്ന്​ കവിത 

text_fields
bookmark_border
ഗൗരിയുടെ പേരിൽ പത്രം തുടങ്ങുന്നതിനെ പിന്തുണക്കുമെന്ന്​ കവിത 
cancel

ബംഗളൂരു: വെടിയേറ്റുകൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ല​േങ്കഷി​​െൻറ പേരിൽ സുഹൃത്തുക്കൾ പത്രം തുടങ്ങുന്നതിനെ പിന്തുണക്കുന്നതായി സഹോദരി കവിത ല​േങ്കഷ്​. ഗൗരിയുടെ പേരിൽ പത്രം തുടങ്ങുന്നതിനെ എതിർത്ത്​ അമ്മ ഇന്ദിര ല​േങ്കഷ്​ കഴിഞ്ഞദിവസം രംഗത്തെത്തിയതിനുപിന്നാലെയാണ്​ കവിത ത​​െൻറ പിന്തുണ വ്യക്തമാക്കിയത്​. ഗൗരിയുടെ ചിന്തകളെയും നയങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുക എന്ന ലക്ഷ്യത്തോടെ ‘നമ്മ ഗൗരി’ എന്ന പേരിൽ ട്രസ്​റ്റ്​ രൂപവത്​കരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. ട്രസ്​റ്റിന്​ കീഴിൽ ആരംഭിക്കുന്ന ടാബ്ലോയ്​ഡ്​ പത്രത്തിന്​ ഗൗരിയുടെ പേരുതന്നെ ഉപയോഗിക്കാനായിരുന്നു ധാരണ.

എന്നാൽ, ട്രസ്​റ്റിനോട്​ എതിർപ്പില്ലെന്നും പത്രത്തിന്​ ഗൗരിയുടെ പേര്​ ഉപയോഗിക്കേണ്ടതില്ലെന്നുമാണ്​ അമ്മയുടെ നിലപാട്​. പുതിയ പത്രത്തിന്​ ഗൗരിയുടെയോ പിതാവ്​ ല​േങ്കഷി​​െൻറയോ പേര്​ ഉപയോഗിക്കുന്നത്​ തടയണമെന്ന്​ ചൂണ്ടിക്കാട്ടി ഇന്ദിര ബംഗളൂരു സിറ്റി സിവിൽ ആൻഡ്​​ സെഷൻസ്​ കോടതിയിൽ ഫയൽ ചെയ്​ത ഹരജിയിൽ അനുകൂല ഉത്തരവ്​ നേടിയിരുന്നു. 17 വർഷം ത​​െൻറ മകൾ ഉത്തരവാദിത്തത്തോടെ പത്രം നടത്തിയെന്നും എന്നാൽ, അവളുടെ പേരിൽ തുടങ്ങുന്ന പത്രം ഭാവിയിൽ വ്യത്യസ്​തമായ സമീപനങ്ങൾ സ്വീകരിക്കുമോ എന്ന്​ തീർച്ചപറയാനാവില്ലെന്നും ഇന്ദിര പറഞ്ഞു. 

മറ്റുള്ളവർ ഗൗരിയെ ഒാർക്കണമോ വേണ്ടയോ എന്ന്​ നമ്മൾക്ക്​ നിർബന്ധിക്കാനാവില്ലെന്നും നമ്മ ഗൗരി എന്ന പേരിൽ ആരംഭിക്കുന്ന ട്രസ്​റ്റിനും പത്രത്തിനും ത​​െൻറ പൂർണ പിന്തുണയുണ്ടെന്നുമായിരുന്നു അമ്മയുടെ കോടതി നീക്കത്തെക്കുറിച്ച്​ കവിതയുടെ പ്രതികരണം. അമ്മയുമായി കലഹിക്കുകയല്ല. ആ നീക്കത്തെയാണ്​ എതിർക്കുന്നത്​. മൗനം പാലിച്ചാൽ അത്​ ഗൗരിയുടെ കൊലയാളികളോട്​ ചേർന്നുനിൽക്കലാവും. ഗൗരിയുടെ മഹത്ത്വം കുടുംബത്തി​ന്​ മാത്രം അവകാശ​െപ്പട്ടതല്ലെന്നും കവിത കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGauri LankeshKavitha Lankeshtabloid
News Summary - Kavitha Lankesh supports move to launch tabloid in Gauri's name- India news
Next Story