Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഷ്​​​ട്ര​പ​തി​ക്ക്​...

രാ​ഷ്​​​ട്ര​പ​തി​ക്ക്​ ആദ്യഹരജി സമർപ്പിച്ച്​ കർണൻ

text_fields
bookmark_border
രാ​ഷ്​​​ട്ര​പ​തി​ക്ക്​ ആദ്യഹരജി സമർപ്പിച്ച്​ കർണൻ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​​ട്ര​പ​തി​ക്ക്​ മു​മ്പാ​കെ ആ​ദ്യ​മെ​ത്തി​യ​ത്​ കൊ​ൽ​ക്ക​ത്ത ജ​യി​ലി​ൽ ക​ഴി​യു​ന്ന ദ​ലി​ത​നാ​യ മു​ൻ ഹൈ​കോ​ട​തി ജ​ഡ്​​ജി  ജ​സ്​​റ്റി​സ്​  സി.​എ​സ്.​ ക​ർ​ണ​​െൻറ ദ​യാ​ഹ​ര​ജി. രാ​ജ്യ​ത്തി​​െൻറ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട സി​റ്റി​ങ്​​ ഹൈ​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ ക​ർ​ണ​നാ​ണ്​ രാം ​നാ​ഥ്​ കോ​വി​ന്ദ്​ രാ​ഷ്​​ട്ര​പ​തി​പ​ദ​മേ​റ്റ ശേ​ഷം ആ​ദ്യ  നി​വേ​ദ​നം ന​ൽ​കി​യ​ത്. 

ജു​ഡീ​ഷ്യ​റി​യി​ലെ ദ​ലി​ത്​ പീ​ഡ​ന​വും അ​ഴി​മ​തി​യും ഉ​ന്ന​യി​ച്ച​തി​​െൻറ പേ​രി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഏ​ഴം​ഗ ബെ​ഞ്ച്​  ആ​റു മാ​സം ത​ട​വ്​ ശി​ക്ഷ​ക്ക്​ വി​ധി​ച്ച  ക​ർ​ണ​ൻ ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ്​  ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. പു​തി​യ രാ​ഷ​്​്ട്ര​പ​തി ​അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ ക​ർ​ണ​​െൻറ ഹ​ര​ജി സ​മ​ർ​പ്പി​ക്കു​ന്ന കാ​ര്യം അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ മാ​ത്യൂ​സ്​ ജെ. ​നെ​ടു​മ്പാ​റ​യാ​ണ്​ മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ പ​റ​ഞ്ഞ​ത്.

മേ​യ്​ ഒ​മ്പ​തി​ന്​ പു​റ​പ്പെ​ടു​വി​ച്ച ശി​ക്ഷ​യി​ൽ ഇ​ള​വ്​ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി  നി​ര​വ​ധി ത​വ​ണ വി​സ​മ്മ​തി​ച്ചി​രു​ന്നു. പി​ന്നീ​ട്​ പ​രോ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ​േക​സ​രി​നാ​ഥ്​ ത്രി​പാ​ഠി​യെ സ​മീ​പി​ച്ചെ​ങ്കി​ലും  ഫ​ല​മു​ണ്ടാ​യി​ല്ല. ജു​ഡീ​ഷ്യ​റി​യി​ലെ ദ​ലി​ത്​ പീ​ഡ​ന​വും മ​ദ്രാ​സ് ഹൈ​േ​കാ​ട​തി ചീ​ഫ് ജ​സ്​​റ്റി​സി​നും വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ര്‍ക്കു​മെ​തി​രെ അ​ഴി​മ​തി​യാ​രോ​പ​ണ​വു​മു​ന്ന​യി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തി​യ​തി​നാ​ണ്​ ക​ർ​ണ​നെ​തി​രെ സു​പ്രീം​കോ​ട​തി  ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.  കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഒ​ന്നി​ല​ധി​കം ത​വ​ണ സ​മ​യം ന​ല്‍കി​യെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല. തു​ട​ര്‍ന്ന് അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചു. ശി​ക്ഷ വി​ധി​ച്ച​ശേ​ഷം ഒ​ളി​വി​ൽ​പോ​യ അ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ്​ പി​ടി​കൂ​ടി ജ​യി​ലി​ല​ട​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentJustice Karnanram nath kovindmalayalam newspetitionIndia News
News Summary - Karnan petitions Ram Nath Kovind seeking remission of sentence
Next Story