Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസുകാര​െൻറ...

പൊലീസുകാര​െൻറ മുഖത്തടിച്ച്​ വനിതാ ജഡ്​ജി -വിഡിയോ

text_fields
bookmark_border
പൊലീസുകാര​െൻറ മുഖത്തടിച്ച്​ വനിതാ ജഡ്​ജി -വിഡിയോ
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വനിതാ ജഡ്​ജി പൊലീസുകാരനെ മർദിച്ച സംഭവത്തി​ൽ പ്രതിഷേധം ശക്തമാകുന്നു.  ഉത്തർപ്രദേശിലെ കീഴ്​കോടതി ജഡ്​ജിയായ ജയ പഥക്​ ആണ്​ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മർദിച്ചത്​. 

ഡെറാഡൂണിലെ ​പ്രേംനഗർ പൊലീസ്​ സ്​റ്റേഷനിൽ സെപ്​തംബർ 12 നാണ്​ സംഭവം നടന്നത്​. ജഡ്​ജിയുടെ മകനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തതിനെ തുടർന്നാണ്​ ഇവർ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. പെട്രോളിയം ആൻറ്​ എനർജി സ്​റ്റഡീസ്​ യൂനിവേഴ്​സിറ്റിയിൽ നടന്ന സംഘർഷത്തിൽ ജഡ്​ജിയുടെ മകനും ഉൾപ്പെട്ടിരുന്നു. പൊലീസ്​ സ്​റ്റേഷനിൽ വിദ്യാർഥികളുടെ കസ്​റ്റഡിയെ സംബന്ധിച്ച്​ സംസാരിക്കുന്നതിനിടെ ജഡ്​ജിയുടെ ദൃശ്യങ്ങൾ പകർത്തിയതാണ്​ അവരെ പ്രകോപിപ്പിച്ചത്​.

ജഡ്​ജി പൊലീസുകാരനെ രണ്ടിലധികം തവണ മുഖത്തടിച്ചു. വനിതാ പൊലീസുകാർ അവരെ പിടിച്ചു മാറ്റുകയായിരുന്നു. ‘‘നിങ്ങൾ ഒരു ജഡ്​ജിയല്ലേ, ഇങ്ങനെയാണോ പെരുമാറുന്നതെന്ന്​’’ മർദനമേറ്റ പൊലീസുകാരനും സഹപ്രവർത്തകരും അവരോട്​ ചോദിക്കുന്നതും ജഡ്​ജി വീണ്ടും തർക്കിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിലുണ്ട്​. 

ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മർദിച്ച ജഡ്​ജിക്കെതിരെ കേസെടുക്കാൻ അനുമതി വേണമെന്ന്​ആവശ്യപ്പെട്ട്​ ഉത്തരാഖണ്ഡ്​ പൊലീസ്​ അലഹബാദ്​ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. ജഡ്​ജി സാധാരണക്കാരെ പോലെ പെരുമാറിയെന്നും ആവശ്യമില്ലാതെ പൊലീസുകാരനെ മർദിക്കുകയും കയ്യേറ്റം ചെയ്യുകയുമാണ്​ ഉണ്ടായതെന്നും പൊലീസ്​ നൽകിയ അപേക്ഷയിൽ പറയുന്നു. ഹൈകോടതി രജിസ്​ട്രാർ ജനറൽ അനുമതി നൽകിയാൽ ജയ പഥകിനെതിരെ കേസ്​ ഫയൽ ചെയ്യുമെന്ന്​ സിറ്റി പൊലീസ്​ സൂപ്രണ്ട്​ പ്രദീപ്​ റായ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeuttarakhandjudgecopDehradunprosecute
News Summary - Judge ‘slaps’ cop in Dehradun, Uttarakhand police seek permission to prosecute- India news
Next Story