Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെറ്റ് ​എയർവേസുമായുള്ള...

ജെറ്റ് ​എയർവേസുമായുള്ള ആശയം വിനിമയം നഷ്​ടമായത് ​പൈലറ്റി​െൻറ ഉറക്കവും തെറ്റായ ഫ്രീക്കൻസിയും

text_fields
bookmark_border
ജെറ്റ് ​എയർവേസുമായുള്ള ആശയം വിനിമയം നഷ്​ടമായത് ​പൈലറ്റി​െൻറ ഉറക്കവും തെറ്റായ ഫ്രീക്കൻസിയും
cancel

ന്യൂഡൽഹി: മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് ​പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് ആശയ വിനിമയ ബന്ധം നഷ്ടപ്പെടാൻ കാരണം ഒരു പൈലറ്റ്​ ഉറങ്ങിയതും മറ്റൊരാൾ ഫ്രീക്കൻസി തെറ്റായി നൽകിയതാണെന്നും കണ്ടെത്തൽ. 

പൈലറ്റ്​ ഹെഡ്​സെറ്റിലെ ശബ്​ദം കുറച്ചു വെച്ചതിനാൽ ഫ്രീക്കൻസിയിൽ പ്രശ്നം സംഭവിക്കുകയും ഇതേ തുടർന്ന്​ ജർമൻ എയർ ട്രാഫിക്​ കൺട്രോളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ്​ ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച സ്​ഥിരീകരിക്കാത്ത റിപ്പോർട്ടിലുള്ളത്​. 

കഴിഞ്ഞ ഫെബ്രുവരി 14നാണ്​ 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്ള്യൂ-118 ഇന്ത്യൻ ജെറ്റ്​ എയർവേസിന് ​ജർമൻ വ്യോമ പരിധിയിലെത്തിയപ്പോൾ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്. 

ഇതേതുടർന്ന്​ അജ്ഞാതർ റാഞ്ചിയെന്ന സംശയത്താൽ ജെറ്റ്​ എയർവേസിനെ സഹായിക്കാൻ യുദ്ധവിമാനങ്ങൾ ജർമനി അയച്ചിരുന്നു.  സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് വിമാനത്തിലെ പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airways
News Summary - Jet Airways flight scare: One pilot
Next Story