Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ...

ജയലളിതയുടെ ആശുപത്രിവാസം; നാൾവഴി

text_fields
bookmark_border
ജയലളിതയുടെ ആശുപത്രിവാസം; നാൾവഴി
cancel

സെപ്തംബർ 22: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും നിർജലീകരണവും മൂലം അസ്വസ്ഥതയനുഭവിക്കുന്ന ജയലളിതയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.

സെപ്തംബർ 24: ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ. ചികിത്സാർഥം വിദേശത്തേക്ക് പോകുന്നുവെന്ന വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു.

സെപ്തംബർ 29: ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറിച്ച് നാളുകൾക്കകം ആശുപത്രി വിടുമെന്നും മെഡിക്കൽ ബുള്ളറ്റിൻ.

ഒക്ടോബർ 1: ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പുറത്തുവിടുന്നതിൽ പാർട്ടിക്ക് പ്രതിഷേധം. അവർ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതായും എ.ഐ.എ.ഡി.എം.കെയുടെ വിശദീകരണം.

ഒക്ടോബർ 6: ജയലളിതയെ ചികിത്സക്കാനായി എയിംസിൽ നിന്നും വിദഗ്ധ സംഘമെത്തി.

ഒക്ടോബർ 21: ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

നവംബർ 3: തന്‍റെ അസുഖ വിവരത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂർണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയർമാൻ സി. റെഡ്ഢി.

നവംബർ 13: ആശുപത്രിയിൽ പ്രവേശിപ്പിച്ച് 50 ദിവസങ്ങൾക്ക് ശേഷം തന്‍റേത് 'പുനർജന്മം' ആണെന്നും ഔദ്യോഗിക  ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു പോകുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തുവിട്ടു.

നവംബർ 19: അതീവ പരിചരണ വിഭാഗത്തിൽ നിന്ന് ജയലളിതയെ  മുറിയിലേക്ക് മാറ്റി. എപ്പോൾ വേണമെങ്കിലും ആശുപത്രി വിട്ടുപോകാമെന്ന് അധികൃതർ.

നവംബർ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാൽവ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.

ഡിസംബർ 4: ജയലളിത പൂർണമായും  സുഖം പ്രാപിച്ചുവെന്ന് എയിംസിൽ നിന്നുള്ള ഡോക്ടർമാർ. വീട്ടിലേക്ക് മടങ്ങുമെന്നും വിശദീകരണം.

ഡിസംബർ 4: ഹൃദയസ്തംഭനത്തെ തുടർന്ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:putchi thalaiviJ Jayalalithaa
News Summary - jayalalitha at Appolo hospital
Next Story