Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ പെല്ലറ്റ്​...

കശ്​മീരിൽ പെല്ലറ്റ്​ ആക്രമണങ്ങളിൽ 2500 പേർക്ക്​ പരിക്കേറ്റെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
pellets
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ സൈന്യവും പൊലീസും നടത്തിയ പെല്ലറ്റ്​ ആക്രമണങ്ങളിൽ ഏകദേശം 2500 പേർക്ക്​ പരിക്കേറ്റുവെന്ന്​ റിപ്പോർട്ട്​. കശ്​മീർ സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമീഷന്​ നൽകിയ റിപ്പോർട്ടിലാണ്​ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. ജൂലൈ എട്ടിന്​​ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന്​ ശേഷമുള്ള കണക്കുകളാണ്​ സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്നത്​.

പരിക്കേറ്റവരിൽ 55 പേർ വനിതകളാണ്​. ഇതിൽ ചിലർക്ക്​ കണ്ണിനുൾപ്പടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. പെല്ലറ്റ്​ ബുള്ളറ്റുകൾ മൂലം കണ്ണിന്​ പരിക്കേറ്റവർക്ക്​ സർക്കാർ ജോലികളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത്​ പരിഗണിക്കുന്നുവെന്ന്​ അധികൃതകർ അറിയിച്ചതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

അതേ സമയം, ആക്രമണങ്ങളെ സംബന്ധിച്ച്​ റിപ്പോർട്ട്​ കിട്ടിയതായി കശ്​മീർ മനുഷ്യാവകാശ കമീഷൻ സ്ഥിരീകരിച്ചു. ബന്ദിപോര, ബുദ്​ഗാം എന്നിവടങ്ങളിലെ കണക്കുകൾ ലഭ്യമായിട്ടില്ലെന്നും കമീഷൻ വ്യക്​തമാക്കി. കണക്കുകൾ പരിശോധിച്ച്​ ഭാഗികമായും പൂർണമായും അംഗവൈകല്യം ബാധിച്ചവരെ കണ്ടെത്തുമെന്നും ജസ്​റ്റിസ്​ നാസികി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmehbooba muftimalayalam newspellet victims
News Summary - J-K: Over 2,500 pellet victims, Mehbooba Mufti govt looks at jobs for worst affected-india news
Next Story