Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽമഞ്ഞ്​: ചെന്നൈ...

മൂടൽമഞ്ഞ്​: ചെന്നൈ വിമാനത്താവളത്തി​െൻറ പ്രവർത്തനം തടസപ്പെട്ടു

text_fields
bookmark_border
മൂടൽമഞ്ഞ്​: ചെന്നൈ വിമാനത്താവളത്തി​െൻറ പ്രവർത്തനം തടസപ്പെട്ടു
cancel

ചെന്നൈ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന്​ ചെന്നൈ വിമാനത്താവളത്തി​​​െൻറ പ്രവർത്തനം തടസപ്പെട്ടു. 50 മീറ്ററിൽ താഴെ മാത്രമാണ്​ ചെന്നൈ വിമാനത്താവളത്തിൽ നിലവിലെ കാഴ്​ചപരിധി. ഇതാണ്​ പ്രവർത്തനം തടസപ്പെടാൻ കാരണം. പൊങ്കലിനോട്​ അനുബന്ധിച്ചുള്ള ഭോഗി ആചാരത്തി​​​െൻറ ഭാഗമായി പഴയ സാധനങ്ങൾ ചെന്നൈ നിവാസികൾ കൂട്ടത്തോടെ കത്തിച്ചതാണ്​ മൂടൽമഞ്ഞിന്​ കാരണമെന്നാണ്​ റിപ്പോർട്ട്​.

മൂടൽമഞ്ഞി​െന തുടർന്ന്​ പ​ത്തോളം വിമാനങ്ങൾ ബംഗളുരു, ഹൈദരാബാദ്​, കോയമ്പത്തൂർ വിമാനതാവളങ്ങളിലേക്ക്​ വഴി തിരിച്ച്​ വിട്ടു. മണിക്കുറുകൾക്ക്​ ശേഷം മാത്രമേ വിമാനതാവളത്തി​​​െൻറ പ്രവർത്തനം സാധാരണ നിലയിലാകു എന്നാണ്​ അധികൃതർ നൽകുന്ന സൂചന. ചെന്നൈ വായുവി​​​െൻറ മലനീകരണ തോതും ഉയർന്നിട്ടുണ്ട്​​.

നാല്​ ദിവസങ്ങളിലായി നടക്കുന്ന പൊങ്കൽ ആഘോഷത്തി​​​െൻറ ഭാഗമായി തമിഴ്​നാട്ടിൽ വീട്ടിലെ പഴയ സാധനങ്ങൾ കത്തിക്കാറുണ്ട്​. ഇത്തരത്തിൽ നഗരവാസികൾ പഴയ സാധനങ്ങൾക്ക്​ കൂട്ടത്തോടെ തീയിട്ടതാണ്​ മൂടൽമഞ്ഞിനും മലിനീകരണത്തിനും കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiairportmalayalam newsFlight operations
News Summary - "It's A Mess": Pongal Bonfire Smog Hits Flight Operations In Chennai-India news
Next Story