Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാഖിൽ കാണാതായ 39...

ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാരുടെ ബന്ധുക്കൾക്ക്​ ഡി.എൻ.എ ടെസ്​റ്റ്

text_fields
bookmark_border
dna
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു​വ​ർ​ഷം മു​മ്പ്​ ഇ​റാ​ഖി​ൽ ​െഎ.​എ​സ്​ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന്​ പ​റ​യു​ന്ന 39 ഇ​ന്ത്യ​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​കാ​ൻ ശ​നി​യാ​ഴ്​​ച​യാ​ണ്​ സ​ർ​ക്കാ​ർ ഇ​വ​ർ​ക്ക്​ നി​​ർ​ദേ​ശം ല​ഭി​ച്ച​ത്. എ​ന്തി​നാ​ണ്​ പ​രി​ശോ​ധ​ന​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കാ​ത്ത​ത്​ ബ​ന്ധു​ക്ക​ളെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ക്കി. കാ​ണാ​താ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ​ഞ്ചാ​ബു​കാ​രാ​ണ്. 
2014ലാ​ണ്​ ഇ​റാ​ഖ​ി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ മൂ​സി​ലി​ൽ​നി​ന്ന്​ 39 പേ​രെ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം രൂ​ക്ഷ​മാ​വു​ക​യും മൂ​സി​ലി​​െൻറ നി​യ​ന്ത്ര​ണം ​െഎ.​എ​സ്​ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ ഇ​വ​ർ ന​ഗ​രം​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. എ​ല്ലാ​വ​രും നി​ർ​മാ​ണ ജോ​ലി​ക്കാ​രാ​ണ്. 

ഇ​തി​നു​ശേ​ഷം ഇ​വ​രെ കു​റി​ച്ച്​ വ്യ​ക്​​ത​മാ​യി ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​റാ​ഖ്​ സൈ​ന്യം ​െഎ.​എ​സി​നെ തു​ര​ത്തി മൂ​സി​ൽ മോ​ചി​പ്പി​ച്ച ഉ​ട​ൻ ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, സ​ഹ​മ​ന്ത്രി വി.​കെ. സി​ങ്ങി​നെ ബ​ഗ്​​ദാ​ദി​ലേ​ക്ക്​ അ​യ​ച്ചി​രു​ന്നു. ഇ​വ​ർ മൂ​സി​ൽ ജ​യി​ലി​ൽ ഉ​ണ്ടെ​ന്നും ഉ​ട​ൻ മോ​ച​നം സാ​ധ്യ​മാ​കു​മെ​ന്നു​മാ​ണ്​ വി.​കെ. സി​ങ്​​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. 
ഒ​രു കെ​ട്ടി​ട​ത്തി​ൽ താ​മ​സി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​രെ ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​ന്​ ​െഎ.​എ​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നും​ പി​ന്നീ​ട്​ കൃ​ഷി​യി​ട​ത്തി​ൽ താ​മ​സി​പ്പി​ച്ച​​ശേ​ഷം ബാ​ദു​ഷ്​ ജ​യി​ലി​ൽ അ​ട​ച്ചെ​ന്നും ഇ​റാ​ഖി ഉ​ദ്യോ​ഗ​സ്​​​ഥ​രെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ​യും ഉ​ദ്ധ​രി​ച്ച്​ സി​ങ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ളെ നേ​രി​ട്ടു വി​ളി​ച്ചു​വ​രു​ത്തി സു​ഷ​മ സ്വ​രാ​ജ്​ അ​റി​യി​ച്ചു. 

എ​ന്നാ​ൽ, ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ച്​ കൃ​ത്യ​മാ​യ വി​വ​ര​മി​ല്ലെ​ന്നാ​ണ്​ ഇൗ ​വ​ർ​ഷം ജൂ​ലൈ​യി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി​യ ഇ​റാ​ഖ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ ജ​അ്​​ഫ​​രി പ​റ​ഞ്ഞ​ത്.  ഇ​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി. കാ​ണാ​താ​യ​വ​ർ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നു​ത​ന്നെ​യാ​ണ്​ വി​ശ്വാ​സ​മെ​ന്ന്​ ഇൗ​യി​ടെ സു​ഷ​മ സ്വ​രാ​ജ്​ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisindia news malayalam newsDNA Test for indians
News Summary - Isis-India news
Next Story