Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ​​െയന്നാൽ...

ഇന്ത്യ​​െയന്നാൽ വ്യവസായം: ലോക സാമ്പത്തിക ഫോറത്തിൽ മോദി 

text_fields
bookmark_border
pm-modi-roundtable-davos
cancel

ദാവോസ്​: ആഗോള വ്യവസായങ്ങൾക്ക്​ ഇന്ത്യയിലെ സാധ്യതകളെ കുറിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ചു. അത്താഴത്തിനു മുമ്പ്​  ‘ഇന്ത്യ മീൻസ്​ ബിസിനസ്​’ എന്ന ടാഗ്​ ലൈനോടെ നടന്ന വട്ടമേശ സമ്മേളനത്തിലാണ്​ ആഗോള വ്യവസായങ്ങളുടെ സാധ്യതകളെ കുറിച്ച്​ പ്രധാനമന്ത്രി സംസാരിച്ചത്​. ഇന്ത്യയുടെ വളർച്ച ഘട്ടങ്ങളും അദ്ദേഹം വിവരിച്ചു. 

ലോക സാമ്പത്തിക ഫോറത്തി​ൽ പ​െങ്കടുക്കാൻ തിങ്കളാഴ്​ച വൈകീട്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ദാവോസിലെത്തിയിരുന്നു. വിജയ്​ ഗോഖലെ, ജയ്​ ശങ്കർ, രമേഷ്​ അഭിഷേക്​ തുടങ്ങി മുതിർന്ന സർക്കാർ ഉദ്യോഗസ്​ഥരും അദ്ദേഹത്തെ അനുഗമിച്ചു. 

40 ആഗോള കമ്പനികളി​െല ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർമാരും 20 ഇന്ത്യൻ കമ്പനികളിലെ ഒാഫീസർമാരും വട്ടമേശ സമ്മേളനത്തിൽ പ​െങ്കടുത്തു.

സമ്മേള​നത്തിനു മുമ്പ്​ സ്വിസ്​ പ്രസിഡൻറ്​ അലൈൻ ​ ബെർസെറ്റുമായി കൂടിക്കാഴ്​ച നടത്തിയ മോദി ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്താൻ ധാരണയായി. 

മോദി ഇന്ന്​ ലോക സാമ്പത്തിക ഫോറത്തിൽ മുഖ്യപ്രഭാഷണം നടത്തും.  20 വർഷത്തിനിടെ ആദ്യമായാണ്​ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തിൽ പ​െങ്കടുക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWorld Economic ForumIndia Means BusinessDavos
News Summary - India Means Business - India News
Next Story