Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ തിരിച്ചടി...

ഇന്ത്യൻ തിരിച്ചടി നിഷേധിച്ച്​ പാകിസ്​താൻ

text_fields
bookmark_border
ഇന്ത്യൻ തിരിച്ചടി നിഷേധിച്ച്​ പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​: ജമ്മു കശ്​മീരിലെ നൗഷേരയിൽ പാക്​ സൈനിക പോസ്റ്റുകള്‍ ബോംബിട്ട് തകർത്തെന്ന ഇന്ത്യയുടെ വാദം അടിസ്​ഥാന രഹിതമെന്ന്​ പാകിസ്​താൻ. പാക്​ സൈന്യത്തി​​​െൻറ ഒൗദ്യോഗിക വക്​താവ്​ മേജർ ജനറൽ ആസിഫ്​ ഗഫൂറാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​.

മെയ്​ ഒമ്പതിന് മേഖലയിലെ പാക്​ സൈനിക പോസ്​റ്റുകൾ ഇന്ത്യ  തകർക്കുന്നതി​​​​െൻറ വിഡിയോ ദൃശ്യങ്ങൾ ഇന്ന്​ പുറത്ത് വന്നിരുന്നു. ഭീകര വിരുദ്ധ ഒാപറേഷ​​​​​െൻറ ഭാഗമായാണ്​ നടപടിയെന്നും ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചെന്നുമാണ്​ ഇതേകുറിച്ച്​ മേജര്‍ ജനറല്‍ അശോക്​ നെറൂല മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞത്​. ​നേരത്തെ​​ കശ്​മീർ അതിർത്തിയിലെ നിയന്ത്രണ രേഖ മറികടന്ന്​ ഇന്ത്യ മിന്നലാക്രമണം നടത്തിയതും പാക്​ അധികൃതർ നിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakIndia News
News Summary - India’s claims of destroying our posts along LoC are false
Next Story