Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനികളും...

പാകിസ്​താനികളും മുസ്​ലിംകളും എ​െൻറ ശത്രുക്കളല്ല- മണി ശങ്കർ അയ്യർ

text_fields
bookmark_border
Mani-Shankar-Aiyar
cancel

ന്യുഡൽഹി: ത​​െൻറ വിരുന്നിലേക്ക്​ പാകിസ്​താനി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന്​ സർക്കാർ അനുമതി വാങ്ങേണ്ട ആവശ്യമെന്താണെന്ന്​ മണിശങ്കർ അയ്യർ. അനുമതി വേണമായിരു​െന്നന്ന്​ ബി.​െജ.പി വാക്​താക്കൾ ടി.വിചാനലുകളിൽ പറയുന്നു. തനിക്ക്​ സ്വകാര്യ വിരുന്ന്​ സംഘടിപ്പിക്കാൻ സർക്കാറി​​െൻറ അനുമതി വാങ്ങേണ്ട ആവശ്യമെന്താണെന്നും മണിശങ്കർ അയ്യർ ചോദിച്ചു. എൻ.ഡി.ടി.വിയിൽ എഴുതിയ ലേഖനത്തിലാണ്​ അയ്യർ ഇക്കാര്യം ഉന്നയിച്ചത്​. 

മണിശങ്കർ അയ്യർ ഡൽഹി വസതിയിൽ നടത്തിയ വിരുന്നിൽ അഹമ്മദ്​ പ​േട്ടലിനെ ഗുജറാത്ത്​ മുഖ്യമന്ത്രിയാക്കാൻ  പാകിസ്​താൻ  ഗുഢാലോചന നടത്തിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും മുൻ പാക്​ മന്ത്രി ഖുർ​ശിദ്​ കസൗറിയും അടക്കം വിവിധ പ്രമുഖർ പ​െങ്കടുത്ത പാർട്ടിയിൽ ഗുജറാത്ത്​ തെര​െഞ്ഞടുപ്പിൽ ഇടപെടാൻ പാക്​ ഗൂഢാലോചന നടന്നുവെന്നും മോദി ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ്​ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്​. ആദ്യമായാണ്​ വിഷയത്തിൽ മണി ശങ്കർ അയ്യർ പ്രതികരിക്കുന്നത്​. 

ത​​െൻറ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക്​ വിളിക്കാൻ ആരു​െടയും അനുമതി വാങ്ങേണ്ട ആവശ്യമില്ല. അവർ പാകിസ്​താനി ആണെങ്കിൽ പോലും. തനിക്ക്​ പാകിസ്​താനെ കുറിച്ച്​ ചർച്ച ​െചയ്യാൻ സുഹൃത്തുക്കളെ ക്ഷണിക്കാൻ പാടില്ലേ? പാകിസ്​താനെ കുറിച്ച്​ താൻ മോദിയുടെ വഴിയിൽ ചിന്തിക്കുന്നത് എന്തിനാണ്​​.  നമ്മുടെ അയൽവാസിയെ കുറിച്ച്​ ദേശീയ തലത്തിൽ ഒറ്റ അഭിപ്രായം രൂപീകരിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനാണെന്നും മണി ശങ്കർ അയ്യർ ചോദിച്ചു. 

പ്രധാനമന്ത്രി  അറിവി​​െൻറ നിറകുടമെന്ന്​ വിശ്വസിക്കാത്തവർക്ക്​ എതിരെ ദേശദ്രോഹക്കുറ്റം ചുമത്തുമോ? എനിക്ക്​ സ്വകാര്യതക്കുള്ള അവകാശമില്ലേ? എ​​െൻറ അതിഥികൾക്കും സ്വകാര്യതക്കുള്ള അവകാശമി​േല്ല. പാകിസ്​താനികളോ മുസ്​ലിംകളോ എ​​െൻറ ശത്രുക്കളല്ലെന്നും മണിശങ്കർ അയ്യർ ലേഖനത്തിൽ പറയുന്നു. ഖുർശിദ്​ കസൗറി പാകിസ്​താനി മുസ്​ലിം മാത്രമല്ല, 20 വയസു മുതൽ തനിക്കറിയുന്ന സുഹൃത്ത്​ കൂടിയാണ്​. കേംബ്രിഡ്​ജ്​ കോളജിൽ ഞങ്ങൾ സഹപാഠികളായിരുന്നുവെന്നും മണിശങ്കർ അയ്യർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mani shankar aiyargujarat electionmalayalam newsDinnerKhurshid Kasuri
News Summary - I don't consider Muslims or Pakistanis my enemies Says Mani Shankar Aiyar -India News
Next Story