Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.ജി.ആറിന് വൃക്ക...

എം.ജി.ആറിന് വൃക്ക പകുത്തു നല്‍കിയ ലീലാവതി ഇവിടെയുണ്ട്

text_fields
bookmark_border
എം.ജി.ആറിന് വൃക്ക പകുത്തു നല്‍കിയ ലീലാവതി ഇവിടെയുണ്ട്
cancel
camera_alt??.??.?? ???????

ചെന്നൈ: നൂറാം ജന്മദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും ചലച്ചിത്രനടനുമായ മക്കള്‍ തിലകം എം.ജി. ആറിനെ തമിഴകം ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തെ ഒരുവേള തന്‍െറ വൃക്കപകുത്തുനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്‍െറ ചാരിതാര്‍ഥ്യത്തിലാണ് എം.ജി.സി ലീലാവതി.  എം.ജി.ആറിന്‍െറ മൂത്ത സഹോദരന്‍ ചക്രപാണിയുടെ ആറാമത്തെ മകളായ ലീലാവതി ചെന്നൈ റോയപ്പേട്ടയില്‍ പിതൃസഹോദരന്‍െറ മായാത്ത ഓര്‍മ്മകള്‍ പങ്കുവെച്ചു. ജനങ്ങള്‍ക്ക്വേണ്ടി ജീവിച്ച് ചെറിയഛന് തന്‍െറ ഇടത്തേ വൃക്കയാണ് അമേരിക്കയിലെ ബ്രൂക്ക്ലിന്‍ ആശുപത്രിയില്‍ വെച്ച് ലീലാവതി  പകുത്ത് നല്‍കിയത്. കര്‍മ്മനിരതനായി തിരിച്ചത്തെിയ എം.ജി.ആര്‍ മൂന്ന് വര്‍ഷം കൂടി ജീവിച്ചു. 1987ഡിസംബര്‍ 24ന് 70 മത്തെ വയസ്സില്‍ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്‍െറ മരണം. ദ്രാവിഡ മണ്ണിന്‍െറ ‘ഉയിരാ’യിരുന്ന എം.ജി.ആറിന് വൃക്ക നല്‍കിയ ലീലാവതി ഇപ്പോഴും തമിഴകത്തിന് അപരിചിതയാണ്. ഇതിനുള്ള ബോധപൂര്‍വമായ ശ്രമം നടന്നിരുന്നോ എന്ന് അവര്‍ വ്യക്തമാക്കുന്നില്ല. 

ഇരു വൃക്കകളും തകരാറിലായി പക്ഷാഘാതം അനുഭവപ്പെട്ട എം.ജി.ആറിനെ 1984ലാണ്  ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അടിയന്തിരമായി വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം വന്നു. ബന്ധുക്കളില്‍നിന്ന് കണ്ടത്തെുന്നതായിരിക്കും ഏറ്റവും ഉചിതമെന്നും വിദഗ്ധ ഉപദേശം കിട്ടി. ജീവിതത്തിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടായിരുന്ന സഹോരന്‍ ചക്രപാണി അനുജന് വൃക നല്‍കുന്നത് തന്‍െറ മക്കളായിരിക്കുമെന്ന് തീരുമാനമെടുത്തു. അച്ഛന്‍െറ തീരുമാനത്തെ സര്‍വാത്മനാ അംഗീകരിച്ച മക്കളായ സുകുമാരന്‍, രാജേന്ദ്രന്‍, ചന്ദ്രന്‍, ലീലാവതി എന്നിവര്‍  വിവിധ പരിശോധനകള്‍ക്കായി ചെന്നൈക്ക് തിരിച്ചു. 

സൈനിക ഡോക്ടറായിരുന്ന ചേര്‍പ്പ് സ്വദേശിയായ ഭര്‍ത്താവ് രവീന്ദ്രനാഥിനൊപ്പം തൃശൂര്‍ ജില്ലയിലെ ചേരക്കരയിലായിരുന്നു അന്ന് ലീലാവതിയുടെ താമസം. അപ്പോളോ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍  രാജേന്ദ്രന്‍െറയും ലീലാവതിയുടെയും വൃക്കകള്‍ ഏറ്റവും അനുയോജ്യമെന്ന്  ഫലം വന്നു.  എം.ജി.ആറിന്‍െറ രക്ത ഗ്രൂപ്പായ ബി.പോസിറ്റീവ തന്നെയായിരുന്നു ഇരുവരുടെതും. ചെറിയഛനെ സ്നേഹത്താല്‍ ‘ചേച്ച’നാക്കിയ ലീലാവതിക്കാണ് വൃക്ക നല്‍കാന്‍ അവസാനം നിയോഗമുണ്ടായത്. ലീലാവതിയും സഹോദരന്‍ രാജേന്ദ്രനും അമേരിക്കയിലേക്ക് പറന്നു. ബാക്കി പരിശോധനകള്‍ക്ക് ശേഷം 1984 ഡിസംബര്‍ 19ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. ‘‘ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ അഞ്ച് മണിക്കൂര്‍ എടുത്തു.  അബോധവസ്ഥിലായിരുന്നതിനാല്‍ വൃക്ക മാറ്റിവെച്ച കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക്ശേഷം നടന്നപത്രസമ്മേളനത്തില്‍ തങ്ങളെ കണ്ട ചെറിയഛന്‍ അദ്ഭുതപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷംചെന്നൈയില്‍ തിരിച്ചത്തെിയപ്പോഴാണ് വൃക്ക നല്‍കിയത് താനാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നത്. ചേലക്കരയിലാരുന്ന എന്നെ ഉടന്‍ കാണണമെന്ന് ആവശ്യപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് വിമാനത്തില്‍ ഭര്‍ത്താവുമൊത്ത് ചെന്നൈയിലെ രാമാവരത്തെ വീട്ടില്‍ എത്തി. കണ്ടപാടെ തന്നെകെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. തങ്ങളെ വളര്‍ത്തി വലുതാക്കിയ അദ്ദേഹത്തിന് ഇതില്‍ കവിഞ്ഞൊന്നും നല്‍കാന്‍ കഴിയുമായിരുന്നില്ല.’’ ലീലാവതി പറയുന്നു. ലീലാവതി ജനിച്ചതും സഹോദരങ്ങള്‍ക്കൊപ്പം വളര്‍ന്നതും ചെന്നൈയില്‍ ചെറിയഛന്‍െറ തണലിലാണ്.

‘‘പാലക്കാട്ടെ വടവന്നൂരിലെ  മുത്തശ്ശിയുടെ വീട്ടില്‍ മരുമക്കത്തായ സമ്പ്രദായത്തില്‍ അച്ഛന്‍ ചക്രപാണിയും ചെറിയഛന്‍ രാമചന്ദ്രനും വിശപ്പ് അറിഞ്ഞാണ് വളര്‍ന്നത്. മുത്തശ്ശന്‍ മരിക്കുമ്പോള്‍ അച്ഛനു 12ഉം ചെറിയഛന് ഏഴും വയസ്സും മാത്രമേയുള്ളൂ. വിശപ്പ് സഹിക്കവയ്യാതെ നനഞ്ഞ  തോര്‍ത്ത് വയറ്റില്‍ കെട്ടിവെച്ച് കഴിഞ്ഞകാലം ഇരുവര്‍ക്കുമുണ്ടായിരുന്നു. വിശപ്പടക്കാനായി നാടക ട്രൂപ്പ് തേടി കുംഭകോണത്തിനും അതുവഴി പഴയ മദ്രാസിലുമത്തെിചേര്‍ന്നു. പിന്നീട് തമിഴ് ജനതയുടെ മനസ്സിലേക്ക് എം.ജി.ആര്‍ മക്കള്‍തിലകവുംപുരട്ച്ചിതലൈവറായും രൂപാന്തരപ്പെടുകയായിരുന്നു. വിശപ്പറിഞ്ഞ വളര്‍ന്നതിനലാണ് ജനങ്ങളെ അദ്ദേഹത്തന് കുടുംബമായി കാണാന്‍ കഴിഞ്ഞതെന്ന് ലീലാവതി നിറകണ്ണുകളോടെ പറഞ്ഞു. രാഷ്ട്രീയത്തിലെയും കലാരംഗത്തെയും മോശം പ്രവണതകള്‍ മനസ്സിലാക്കിയ എം.ജി.ആര്‍ കുടുംബാംഗങ്ങളെ അതില്‍നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നു. ഇതുകൊണ്ടാകാം ചെറിയഛന്‍ സ്ഥാപിച്ച അണ്ണാഡി.എം.കെയുമാിയ ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി പറയാതിരിക്കാന്‍ ശ്രമിച്ചു. 

അവയവദാനം ഭയപ്പാടോടെ കണ്ട ഒരു കാലഘട്ടത്തില്‍ നിന്ന് ഒരു വൃക്കയുമായി മൂന്ന് പതിറ്റാണ്ടിനു ശേഷവും ലീലാവതി  (66) ആരോഗ്യത്തോടെ  കഴിയുന്നു. 1999ല്‍ ഭര്‍ത്താവ് ഡോ. രവിചന്ദ്രന്‍ മരിച്ചതോടെ ചേലക്കരയില്‍ നിന്ന് ചെന്നൈയില്‍ ഇളയമകള്‍ മിനിക്കൊപ്പം താമസമാക്കി. മൂത്തമകള്‍ ഹേമാമുരളി മസ്കറ്റിലാണ്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leelavathimgr
News Summary - Here is leelavathi, who gave kidney to MGR
Next Story