Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ തിരിച്ചടി നൽകിയ ജയവുമായി ഉന സമരനായകൻ മേവാനി

text_fields
bookmark_border
ബി.ജെ.പിക്ക്​ തിരിച്ചടി നൽകിയ ജയവുമായി ഉന സമരനായകൻ മേവാനി
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വാഡ്​​ഗാം മണ്ഡലത്തിൽ ഉന സമരനായകനും ദലിത് നേതാവുമായ ജിഗ്​നേഷ്​ മേവാനിക്ക്​ മിന്നും ജയം. 18150 വോട്ടുകൾക്ക്​ ബി.ജെ.പിയുടെ വിജയ്​ ചക്രവർത്തി​യെ​ മേവാനി അട്ടിമറിച്ചത്​. മണ്ഡലത്തിൽ മൽസരിക്കുമെന്ന് മേവാനി​ പ്രഖ്യാപിച്ചതിനെ തുടർന്ന്​ കോൺഗ്രസും ആം ആദ്​മി പാർട്ടിയും സ്ഥാനാർഥികളെ പിൻവലിച്ചു പിന്തുണ അറിയിച്ചിരുന്നു. ബി.ജെ.പിക്കെതിരെ ഗുജറാത്തിൽ വ്യക്​തമായ രഷ്​ട്രീയം പറയുകയും ആർ.എസ്.​എസി​​​​െൻറ കക്ഷി രാഷ്​ട്രീയ വിഭാഗമാണ്​ ബി.ജെ.പിയെന്ന്​ ചൂണ്ടിക്കാട്ടുകയും ചെയ്​ത നേതാവാണ്​ ജിഗ്​നേഷ്​ മേവാനി.

ഗുജറാത്തിലെ ഉനയിൽ പശു​വി​​​​െൻറ പേരിൽ ദലിതരെ പരസ്യമായി ആക്രമിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ്​ ജിഗ്​നേഷ്​ മേവാനി സജീവ രാഷ്​ട്രീയത്തിലേക്ക്​ എത്തുന്നത്​. തുടർന്ന്​ ദലിതർക്ക്​​ വേണ്ടിയുള്ള പോരാട്ടത്തി​​​​െൻറ മുൻനിരയിലേക്ക്​ മേവാനി എത്തുകയായിരുന്നു. ദലിതരുടെ അവകാശങ്ങൾക്ക്​ വേണ്ടി ആസാദ്​ കുഞ്ച്​ എന്ന പേരിൽ ദീർഘയാത്ര നടത്തിയതോടെ ദലിത്​ സമൂഹത്തിനിടയിൽ വീര​പരിവേഷം മേവാനിക്ക്​ ലഭിച്ചു.

സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നതിനൊപ്പം മ​റു​ഭാ​ഗ​ത്ത് മ​റ്റൊ​രു ദ​ലി​ത് യു​വാ​വിനെ മേ​വാ​നി​ക്ക്​ ബ​ദ​ലാ​യി രംഗത്തിറക്കാനും ബി.ജെ.പി മുതിർന്നു. ഉ​ന​യി​ലെ ദ​ലി​ത് പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​വി​ടെ​യും കാ​ണാ​ത്ത ഒ​രു കേ​ഹ​ർ സി​ങ്​ റാ​തോ​ഡിനെയാണ്​​​ മ​റ്റൊ​രു മേ​വാ​നി​യാ​കാ​ൻ ബി.ജെ.പി കണ്ടെത്തിയത്​. ഉ​ന​യി​ലെ സ​മ​ര​ത്തി​നു പി​ന്നി​ല്‍ താ​നാ​യി​രു​െ​ന്ന​ന്നും പി​ന്നീ​ട് ജി​ഗ്​​നേ​ഷ്​ നേ​തൃ​ത്വം പി​ടി​ച്ച​ട​ക്കി​യ​താ​ണെ​ന്നുമായിരുന്നു റാ​തോ​ഡ്​ തെരഞ്ഞെടുപ്പ്​ വേദികളിൽ അവകാശപ്പെട്ടത്​. എന്നാൽ, തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നപ്പോൾ ബി.ജെ.പിയുടെ കണക്ക്​ കൂട്ടലുകൾ പാളി​. 

ഗുജറാത്തിൽ ദലിത്​-മുസ്​ലിം ​െഎക്യം തുടരേണ്ടതി​​​​െൻറ ആവശ്യകതയാണ്​ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ ഉടനീളം മേവാനി ഉയർത്തികാട്ടിയത്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം നേടിയെങ്കിലും ദലിത്​-മുസ്​ലിം വിഷയങ്ങൾ മുമ്പത്തേക്കാളും ശക്​തിയോടെ സംസ്ഥാനത്ത്​ ഉയർന്ന്​ വരുമെന്ന്​ തെളിയിക്കുന്നതാണ്​ മേവാനിയുടെ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jignesh mevanigujarat electionmalayalam newsDalit leader
News Summary - Gujarat Assembly election 2017 result: Dalit rights campaigner Jignesh Mevani wins from Vadgam-India news
Next Story