Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊരഖ്​പൂർ മെഡിക്കൽ...

ഗൊരഖ്​പൂർ മെഡിക്കൽ കോളജ്​ പ്രിൻസിപ്പലി​നെ സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border
ഗൊരഖ്​പൂർ മെഡിക്കൽ കോളജ്​ പ്രിൻസിപ്പലി​നെ സസ്​പെൻഡ്​ ചെയ്​തു
cancel

ലഖ്​​നോ: ഒാക്​സിജൻ ലഭിക്കാത്തതിനെ തുടർന്ന്​ നവജാതശിശുക്കളടക്കം 63 കുട്ടികൾ മരിച്ച സംഭവത്തിൽ ഗോരഖ്​പൂർ ബാബ രാഘവ്​ ദാസ്​ മെഡിക്കൽ കോളജ്​ ചീഫ്​ പ്രിൻസിപ്പലിനെ സസ്​പെൻഡ്​ ചെയ്​തു. ചുമതലയിൽ വീഴ്​ച വരുത്തിയ ആശുപത്രി ​പ്രിൻസിപ്പലിനെ​ സസ്​പെൻഡ് ചെയ്​തായി മെഡിക്കല്‍ വിഭ്യാഭ്യസ മന്ത്രി അശുതോഷ് ടണ്ടന്‍ ​ അറിയിച്ചു. എന്നാൽ, കുട്ടികൾ മരിച്ച സംഭവത്തി​​​െൻറ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്​ താൻ നേരത്തെ രാജി കത്ത്​ കൈമാറിയിരുന്നുവെന്ന്​ പ്രിൻസിപ്പൽ പറഞ്ഞു.

മസ്​തിഷ്​കജ്വരവും ശുചിത്വമില്ലായ്​മയുമാണ്​ വേദനാജനകമായ ദുരന്തത്തിന്​ കാരണമായതെന്ന്​ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്​ പറഞ്ഞു. 1978 മുതൽ മസ്​തിഷ്​കജ്വരം യു.പിയിൽ കൂടുതലായി കണ്ടുവരുന്നുണ്ട്​. ശുചിത്വമില്ലായ്​മയും തുറന്ന സ്ഥലങ്ങളി​ലെ മലമൂത്രവിസർജ്ജനവുമാണ്​ രോഗവസ്ഥക്ക്​ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു

കുട്ടികളുടെ മരണകാരണം ഒാക്​സിജൻ വിതണം മുടങ്ങിയതല്ല. എന്നാൽ എന്തുകൊണ്ട്​ അഞ്ചുദിവസത്തിനുള്ളിൽ ഇത്രയും മരണം റിപ്പോർട്ട്​ ചെയ്​തുവെന്നത്​ അന്വേഷിക്കുമെന്ന്​ ആരോഗ്യമന്ത്രി സിദ്ധാർത്ഥ്​ നാഥ്​ സിങ് അറിയിച്ചു.  

ആഗസ്​റ്റ്​ ഒമ്പതിന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ആശുപത്രി സന്ദർശിച്ചിരുന്നു. എന്നാൽ ഒാക്​സിജൻ വിതണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക്​ കുടിശ്ശിക നൽകാനുള്ള കാര്യമോ ഒാക്​സിജൻ സിലിണ്ടർ ദൗർലഭ്യമോ അധികൃതർ അറിയിച്ചിട്ടില്ല. വിതരണ കമ്പനി ആവശ്യത്തിന്​  ഒാക്​സിജൻ ആശുപത്രിയിലെത്തിച്ചില്ല എന്നത്​ അന്വേഷിക്കും. സംഭവത്തി​​​​െൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്നു മണിക്കൂർ നീണ്ട ചർച്ച നടത്തിയെന്നും അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെന്നും സിദ്ധാർത്ഥ നാഥ്​ പറഞ്ഞു. 

അതേസമയം, കേന്ദ്രത്തില്‍നിന്ന് ശിശുരോഗ വിദഗ്ധരുടെ സംഘം ഗൊരഖ്​പൂരിലേക്ക്​ എതിരിച്ചിട്ടുണ്ട്​. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍, ആരോഗ്യ സെക്രട്ടറി സി.കെ. മിശ്ര, ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ദുരന്തം നടന്ന ആശുപത്രിയിലെത്തുക. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗൊരഖ്പുർ. മസ്തിഷ്കത്തിലെ അണുബാധ ചികിൽസക്ക്​ ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ്​ ബാബ രാഘവ്ദാസ് മെഡിക്കൽ കോളേജ്. ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചവരിൽ നവജാത ശിശുക്കളുടെയും മസ്തിഷ്‌കവീക്കം സംഭവിച്ചവരുടെയും വാര്‍ഡിലാണ് കൂടുതല്‍ കുട്ടികള്‍ മരിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBRD Medical Collegenewborn deathUttar Pradesh
News Summary - UP Govt Suspends Principal of Medical College
Next Story