Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊരഖ്​പൂർ ദുരന്തം...

ഗൊരഖ്​പൂർ ദുരന്തം ഒാക്​സിജൻ വിതരണത്തി​െല അപാകത ത​ന്നെ

text_fields
bookmark_border
Gorakhpur-tragedy
cancel

ഗൊരഖ്പൂർ: യു.പിയിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ വൻദുരന്തത്തിന് വഴിവെച്ചത് ഓക്സിജൻ വിതരണത്തിലെ അപാകതയാണെന്ന് ജില്ലാ മജിസ്ട്രേറ്റി​​െൻറ അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും അനസ്​തേഷ്യ വിഭാഗം തലവനും വീഴ്ച സംഭവിച്ചതായും ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേലയുടെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 

ആശുപത്രിയിലെ ഓക്സിജൻ വിതരണം അവതാളത്തിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേട്​ നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. അനാസ്ഥക്ക്​ മെഡിക്കൽ കോളജ് പ്രിൻസിപ്പലും അനസ്തേഷ്യ വിഭാഗം മേധാവിയും കുറ്റക്കാരാണെന്ന് ജില്ലാ മജിസട്രേറ്റ് രാജീവ് റൗത്തോല സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിന് വിതരണക്കാരായ പുഷ്പ് ഡീലേഴ്സും ഉത്തരവാദികളാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട്​ ശിപാർശ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child deathoxygenmalayalam newsGorakhpur tragedyBRD Medical College
News Summary - Gorakhpur Tragedy Due to Insufficient Oxygen Supply -India News
Next Story