Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊരഖ്​പൂർ ദുരന്തം:...

ഗൊരഖ്​പൂർ ദുരന്തം: മൂന്ന്​ കുട്ടികൾ കൂടി മരിച്ചു

text_fields
bookmark_border
gorakpur
cancel

ഗൊരഖ്​പൂർ: ബി.ആർ.ഡി മെഡിക്കൽ മസ്​തിഷ്​ക ജ്വരം ബാധിച്ച്​ മൂന്ന്​ കുട്ടികൾ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി 66 കുട്ടികളാണ്​ ആശുപത്രിയിൽ മരിച്ചത്​. ഗൊരഖ്​പൂരിലെ ആശുപത്രിയിൽ ​കേന്ദ്രസംഘം സന്ദർശനം നടത്താനിരിക്കെയാണ്​ വീണ്ടും ശിശുമരണമുണ്ടായിരിക്കുന്നത്​.

ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ ഒ​മ്പ​തും എ​ട്ടി​ന്​ 12ഉം ​ഒ​മ്പ​തി​ന്​ ഒ​മ്പ​ത്​ കു​ട്ടി​ക​ളു​മാ​ണ്​ മ​രി​ച്ച​ത്. 10ന്​ 23 ​പേ​രും 11ന്​ ​ഏ​ഴു​​േ​പ​രും മ​രി​ച്ചിരുന്നു. അ​ണു​ബാ​ധ​യാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​േ​മ്പാ​ൾ, ഒാ​ക്​​സി​ജ​ൻ ക്ഷാ​മം മൂ​ല​മാ​ണെ​ന്ന്​ രേ​ഖ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​​​െൻറ മ​ണ്ഡ​ല​മാ​യ ​േഗാ​ര​ഖ്​​പു​രി​ലെ ബാ​ബ രാ​ഘ​വ്​​ദാ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ ദു​ര​ന്തം സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യി​രി​ക്കിയാണ്​. കു​റ്റ​ക​ര​മാ​യ അ​നാ​സ്​​ഥ​യു​ണ്ടാ​യി എ​ന്ന പ്രാ​ഥ​മി​ക റി​േ​​പ്പാ​ർ​ട്ട്​ ല​ഭി​ച്ച​യു​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ്​ മി​ശ്ര​യെ സസ്​പെൻഡ്​ ചെയ്​തിരുന്നു. അതേ സമയം, ഒാക്​സിജൻ ക്ഷാമം മൂലമല്ല മരണങ്ങളുണ്ടായതെന്ന നിലപാടിലാണ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGorakhpur tragedyOxygen supplyUttar PradeshYogi Adityanath
News Summary - Gorakhpur medical college: Three children death
Next Story