Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2018 10:17 AM GMT Updated On
date_range 19 Jan 2018 10:17 AM GMTഅമോണിയ ടാങ്കർ മറിഞ്ഞ് രണ്ടു സ്ത്രീകൾ ആശുപത്രിയിൽ; നൂറ് കുടുംബങ്ങളെ ഒഴിപ്പിച്ചു
text_fieldsbookmark_border
പനാജി: ഗോവയിൽ അമോണിയ വാതകം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് രണ്ട് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. ചിക് കാലിം ഗ്രാമത്തിലെ താമസക്കാരെയാണ് ഒഴിപ്പിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്ത്രീകളെ ആശുപത്രിയിലാക്കിയത്.
പനാജി-വാസ്കോ സിറ്റി ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 2.45നാണ് ടാങ്കർ മറിഞ്ഞത്. അപകടത്തെ തുടർന്ന് ടാങ്കറിൽനിന്ന് ചോർന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. ഉടൻതന്നെ സമീപപ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു.
ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. വിഷവാതകം നിർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story