ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് പീഡനം: അധ്യാപകരെ പിരിച്ചുവിട്ടു
text_fieldsബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ സർക്കാർസ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ മുതിർന്ന വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് അധ്യാപകരെ പിരിച്ചുവിട്ടു. സ്കൂളിലെതന്നെ മൂന്ന് അഞ്ചാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കുട്ടിയുടെ പിതാവ് വ്യാഴാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. സ്കൂളിന് പുറത്ത്് വിദ്യാർഥികൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും നിലവിളി കേട്ട് ആളുകൾ എത്തിയതിനെതുടർന്ന് പ്രതികൾ രക്ഷപ്പെെട്ടന്നും പിതാവ് പറഞ്ഞു.
പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. അതേസമയം, സംഭവം പ്രാദേശികമാധ്യമങ്ങളിൽ വാർത്തയായതോടെ അധ്യാപകരെ വെള്ളിയാഴ്ച ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. പ്രശ്നത്തിൽ അധ്യാപകരെ ജോലിയിൽ നിന്ന് പുറത്താക്കിയതായും മറ്റ് നടപടികൾ സ്വീകരിച്ചുവരുകയാണെന്നും വിദ്യാഭ്യാസ ഒാഫിസർ അജിത് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.