Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമർനാഥ്​ നിശബ്​ദ...

അമർനാഥ്​ നിശബ്​ദ മേഖലയല്ല; ഉത്തരവിൽ​ വ്യക്​തത വരുത്തി ഹരിത ട്രൈബ്യൂണൽ

text_fields
bookmark_border
vbk-Shivalinga
cancel

ന്യൂഡൽഹി: അമർനാഥ്​ മുഴുവൻ നിശ്​ബദ മേഖല​യല്ലെന്ന് ദേശീയ​ ഹരിത ട്രൈബ്യൂണൽ. അമർനാഥ്​ ക്ഷേത്രത്തിലെ ശിവലിംഗത്തിന്​ ​ മുമ്പിൽ മാത്രമേ നിശബ്​ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളുവെന്നും ഹരിത ട്രൈബ്യൂണൽ വ്യക്​തമാക്കി. ബുധനാഴ്​ച പുറത്തിറക്കിയ ഉത്തരവ്​ വ്യക്​തത ഉത്തരവ്​​ ഹരിത ട്രൈബ്യൂണലി​​െൻറ പുതിയ നടപടി.

അമർനാഥ്​ ക്ഷേത്രത്തിൽ മ​ന്ത്രോചാരണത്തിനും മണികിലുക്കുന്നതിനും നിയന്ത്രണമുണ്ടെന്നായിരുന്നു ഹരിത ട്രൈബ്യൂണലി​​െൻറ മുൻ ഉത്തരവ്​. ക്ഷേത്രത്തിനകത്ത്​ മൊബൈൽ ഫോണി​​െൻറ ഉപയോഗം നിരോധിക്കാനും ഹരിത ട്രൈബ്യൂണൽ കർശന നിർദേശം നൽകിയിരുന്നു.  എന്നാൽ ക്ഷേത്രത്തിനകത്ത്​ മാത്രം നിയന്ത്രണങ്ങൾ പാലിച്ചാൽ മതിയെന്നാണ്​ പുതിയ ഉത്തരവ്​. ക്ഷേത്രത്തിലെ മതപരമായ ചടങ്ങുകൾക്ക്​ നിയന്ത്രണം ബാധകമല്ലെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NGTmalayalam newsAmarnathcave shrine
News Summary - Exit Poll Result 2017 LIVE: It's BJP All the Way in Gujarat and Himachal, Show 5 Out of 7 Surveys-India news
Next Story