Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രബജറ്റ്​:...

കേന്ദ്രബജറ്റ്​: തെര​െഞ്ഞടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങൾക്ക് പ്രത്യേക പദ്ധതികളില്ല

text_fields
bookmark_border
കേന്ദ്രബജറ്റ്​: തെര​െഞ്ഞടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങൾക്ക് പ്രത്യേക പദ്ധതികളില്ല
cancel


​ന്യൂഡൽഹി: പൊതുബജറ്റ്​ മാറ്റി വെക്കണമെന്ന ​പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഇടപെട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്ഥാനങ്ങൾക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കരുതെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്​.

നിഷ്​പക്ഷമായ തെരഞ്ഞെടുപ്പ്​ നടത്തുന്നതിനായാണ്​ ഇത്തരമൊരു നിർദ്ദേശം നൽകിയതെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളും ബജറ്റ്​ പ്രസംഗത്തിൽ പരാമർശിക്കരുതെന്നും  നിർദ്ദേശമുണ്ട്​.​ നേരത്തെ അഞ്ച്​ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചാതലത്തിൽ ബജറ്റ്​ മാറ്റി ​വെക്കണമെന്നാവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

ഉത്തർപ്രദേശ്​, പഞ്ചാബ്​, ​ഗോവ, ഉത്തരാഖണ്ഡ്​ എന്നീ സംസ്ഥാനങ്ങളിലാണ്​ ഫെബ്രുവരി നാല്​ മുതൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. മാർച്ച്​ 11നാണ്​ തെരഞ്ഞെടുപ്പി​​െൻറ ഫലം പ്രഖ്യാപിക്കുന്നത്​. തെരഞ്ഞെടുപ്പി​​െൻറ അവസാന ഘട്ടം കഴിഞ്ഞതിന്​ ശേഷം കേന്ദ്രബജറ്റ്​ അവതരിപ്പിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionunion budget
News Summary - Election Commission Bars Schemes For Poll-Bound States In Union Budget
Next Story