Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടുംബ വാഴ്​ച...

കുടുംബ വാഴ്​ച കോൺഗ്രസി​െൻറ പാരമ്പര്യം; ഇന്ത്യയുടെതല്ല -അമിത്​ഷാ

text_fields
bookmark_border
amit-shah
cancel

ന്യൂഡൽഹി: കുടുംബ വാഴ്​ച കോൺഗ്രസി​​​െൻറ മാത്രം പാരമ്പര്യമാണെന്നും ഇന്ത്യയു​െടതല്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ. കാലിഫോർണിയയി​െല ബർക്കേലി സർവകലാശാലയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ സൂചിപ്പിച്ചു​െകാണ്ട്​ ബി.​െജ.പി ദേശീയ നിർവ്വാഹക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുടുംബ വാഴ്​ചയിലൂ​െടയോ ബന്ധങ്ങളിലൂടെ​യോ ഒൗദ്യോഗിക ജീവിതം ​കെട്ടിപ്പടുക്കുന്നത്​ കോൺഗ്രസി​​​െൻറ പാരമ്പര്യമാണ്​. ഇന്ത്യയു​െടതല്ലെന്ന്​​ അമിത്​ ഷാ വ്യക്​തമാക്കി​. നേരത്തെ, കുടംബ വാഴ്​ച ഇന്ത്യയിൽ പലയിടത്തും നിലനിൽക്കുന്നതാണെന്നും ഇന്ത്യ ഇങ്ങനയാണ്​ മുന്നോട്ടു പോകുന്നതെന്നും  ബർക്കേലിയി​െല വിദ്യാർഥികളോട് രാഹുൽ പറഞ്ഞിരുന്നു. കുടുംബ വാഴ്​ചയുടെ പേരിൽ തന്നെ മാത്രം ഒറ്റപ്പെടുത്തരുതെന്നും അഭിഷേക്​ ബച്ച​​​െൻറയും അഖിലേഷ്​ യാദവി​​​െൻറയും ഉദാഹരണങ്ങൾ നിരത്തി രാഹുൽ അഭ്യർഥിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാറി​െനയും പ്രസംഗത്തിൽ രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. 

എന്നാൽ, വിദേശ രാജ്യത്ത്​ ചെന്ന്​ ഇന്ത്യൻ സർക്കാറി​െന കുറ്റപ്പെടുത്താൻ രാഹുലിന്​ ഒരു പ്രശ്​നവും ഉണ്ടായില്ലെന്ന്​ അമിത്​ ഷാ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണ​െത്ത കുറിച്ച്​ റെക്കോർഡുകൾ സംസാരിക്കു​മെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്​ അധികാരത്തിലിരുന്നപ്പോൾ വൻ അഴിമതികളാണ്​ അരങ്ങേറിയത്​. കൽക്കരി മുതൽ ടെലകോം വരെ നിരവധി അഴിമതി കണക്കുകൾ നിരത്താനുണ്ട്​. എന്നാൽ മുന്ന്​ വർഷമായി ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഒരു അഴിമതി പോലും ഉന്നയിക്കാനില്ലെന്നും അമിത്​ ഷാ കൂട്ടിച്ചേർത്തു. 

വടക്കു കഴിക്കൻ സംസ്​ഥാനങ്ങളിലും തെക്കേ ഇന്ത്യയിലും ബി.ജെ.പിക്ക്​ കൂടുതൽ വേരുറപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പദയാത്രയിൽ​ താനുണ്ടാകും –അമിത്​ ഷാ

ന്യൂ​ഡ​ൽ​ഹി: 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം പ്ര​ധാ​ന ല​ക്ഷ്യ​മാ​ണെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി​യ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ, ​കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ​യാ​ത്ര​യി​ൽ താ​ന​ട​ക്കം ഉ​ന്ന​ത​നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യെ അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സം മൂ​ന്ന് മു​ത​ൽ 17 വ​രെ സം​സ്​​ഥാ​ന​ത്തെ രാ​ഷ്​​ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ര​ണ്ടാ​ഴ്​​ച നീ​ളു​ന്ന പ​ദ​യാ​ത്രയെന്ന്​ അ​മി​ത്​ ഷാ ​പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും പാ​ർ​ട്ടി കാ​ലു​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇൗ ​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ബി.​െ​ജ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ രാ​ഷ്​​്ട്രീ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു​നേ​രെ സ​ർ​ക്കാ​റു​ക​ൾ ക​ണ്ണ​ട​ക്കു​ക​യാ​ണ്​-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണ്​ അ​മി​ത്​ ഷാ​യു​ടെ പ​ദ​യാ​ത്ര​യെ​ന്ന്​ ഉൗ​ർ​ജ​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​മി​ത്​ ഷാ ​പ​ദ​യാ​ത്രി​ക​നാ​യി ഉ​ണ്ടാ​കു​മെ​ന്ന്​ പി.​കെ. കൃ​ഷ്​​ണ​ദാ​സ് അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressAmit Shahmalayalam newsdynasty politicsRahul Gandhi
News Summary - Dynasty Is Tradition Of Congress, Not India Says Amit Shah - India News
Next Story