Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി പ്രതിസന്ധി രാഷ്​ട്രീയവത്​കരിക്കരുതെന്ന്​ രാഹുലിനോട്​ ബി.ജെ.പി 

text_fields
bookmark_border
സുപ്രീംകോടതി പ്രതിസന്ധി രാഷ്​ട്രീയവത്​കരിക്കരുതെന്ന്​ രാഹുലിനോട്​ ബി.ജെ.പി 
cancel

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി നിയമവ്യവസ്​ഥയിലെ ആഭ്യന്തര പ്രശ്​നമാണെന്നും അത്​ രാഷ്​ട്രീയവത്​കരിക്കരുതെന്നും ബി.ജെ.പി. ഇത്​ കോൺഗ്രസിനുള്ള ഉപദേശമാണ്​. കോൺഗ്രസ്​ അവരു​െട സ്വഭാവം വെളിപ്പെടുത്തന്നത്​ ജനങ്ങൾ കാണുന്നുണ്ടെ​ന്നും ബി.ജെ.പി കുറ്റപ്പെടുത്തി.  

സുപ്രീംകോടതിയിലെ മുതിർന്ന നാലു ജഡ്​ജിമാർ ഉന്നയിച്ച വിഷയങ്ങൾ ജഡ്​ജിമാർ സംയുക്​തമായി ചർച്ച ​െചയ്യണമെന്ന്​ പ്രസ്​താവന ഇറക്കിയ കോൺഗ്രസി​​​െൻറ നടപടിക്കെതിരെയാണ്​ വിമർശനം. ജസ്​റ്റിസ്​ ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്നുള്ള ഹരജി മുതിർന്ന അഭിഭാഷകരുടെ ബെഞ്ച്​ തന്നെ കേൾക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 

 വ്യവസ്​ഥകൾ പാലിക്കാതെ ചീഫ്​ ജസ്​റ്റിസ്​ സ്വന്തം ഇഷ്​ടപ്രകാരം കേസുകൾ ബെഞ്ചുകൾക്ക്​ കൈമാറുന്നുവെന്നായിരുന്നു മുതിർന്ന ജഡ്​ജിമാരു​െട ആരോപണം. ജഡ്​ജിമാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം വളരെ പ്രധാന്യമർഹിക്കുന്നതാണെന്ന്​ രാഹുൽ ഗാന്ധി വ്യക്​തമാക്കിയിരുന്നു. ജഡ്​ജിയുടെ മരണം സുപ്രീം കോടതിയിലെ മുതിർന്ന ജഡ്​ജിമാരുടെ നിരീക്ഷണത്തിൽ നേരായ രീതിയിൽ അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. 

രാഹുലി​​​െൻറ ഇൗ പ്രസ്​താവനയെ തുടർന്നാണ്​ ബി.ജെ.പി മറുപടിയുമായി രംഗത്തെത്തിയത്​. പാർട്ടികളുടെ രാഷ്​ട്രീയക്കളികൾ നിയമ വ്യവസ്​ഥക്ക്​ പുറത്തുമതി. നിയമ സംവിധാനത്തിനുള്ളിലെ ആഭ്യന്തര പ്രശ്​നങ്ങൾ രാഷ്​ട്രീയവത്​കരിക്കാനുള്ള ശ്രമം ന​ല്ലത​ല്ലെന്നും ബി.ജെ.പി വാക്​താവ്​ സാംബിത്​ പാത്ര പറഞ്ഞു. ജഡ്​ജിയുടെ മരണത്തിൽ ​അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലുള്ള കേസാണ്​. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയരുത​െന്ന്​ കോൺഗ്രസിനും അറിയാവുന്നതാണെന്നും സാംബിത്​ പാത്ര കുറ്റപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSupreme Court CrisisJudicial RiftBJPBJPsupreme courtRahul Gandhi
News Summary - Don't Politicise: BJP's "Advice" To Rahul Gandhi - India News
Next Story