Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടികൾക്ക്​ സംഭാവന:...

പാർട്ടികൾക്ക്​ സംഭാവന: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ്​ കമീഷനും സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
പാർട്ടികൾക്ക്​ സംഭാവന: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ്​ കമീഷനും സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂഡൽഹി: രാഷ്​ട്രീയ പാർട്ടികൾക്ക്​ സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും തെരഞ്ഞെടുപ്പ്​ കമീഷനും നോട്ടീസ്​ അയച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്​ റിഫോംസ്​ (എ.ഡി.ആർ) എന്ന എൻ.ജി.ഒക്കുവേണ്ടി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പ്രശാന്ത്​ ഭൂഷനാണ്​ ഹരജി സമർപ്പിച്ചത്​. 

കോർപറേറ്റുകൾക്ക്​ ശരാശരി വരുമാനത്തി​​െൻറ ഏഴര ശതമാനത്തിൽ കൂടുതൽ രാഷ്​ട്രീയ പാർട്ടിക്ക്​ സംഭാവന നൽകാൻ പാടില്ലെന്നാണ്​ നിലവിലെ ചട്ടം. ഭേദഗതിയിലൂടെ ഇൗ നിയന്ത്രണം എടുത്തുകളയുകയാണ്​ ലക്ഷ്യമെന്ന്​ ഹരജിക്കാരൻ വാദിച്ചു. തെരഞ്ഞെടുപ്പ്​ കാലത്ത്​ ഉറവിടം വെളിപ്പെടുത്താതെ പാർട്ടികൾ വൻതോതിൽ പണം സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാർച്ചിലാണ്​ രാഷ്​ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിലെ നിയന്ത്രണങ്ങളിൽ അയവുവരുത്തുന്ന ബില്ലിന്​ ലോക്​സഭ അനുമതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionpolitical partiescentral govtmalayalam newsnational newsDonationsupreme court
News Summary - Donation to Political Parties: Supreme Court Notice Central Govt and Election Commission -National News
Next Story