You are here

ലാത്തൂർ കോർപ്പറേഷൻ ബി.ജെ.പി പിടിച്ചെടുത്തു

17:47 PM
21/04/2017

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അട്ടിമറി വിജയം. കോൺഗ്രസിൽ നിന്നാണ് ലാത്തൂർ കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെടുത്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ നേതൃത്വത്തിൽ വൻപ്രചാരണമാണ് ലാത്തൂരിൽ ബി.ജെ.പി നടത്തിയത്.  ഇൗ പ്രചാരണം വിജയം കാണുകയായിരുന്നു.

ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇൗ തെരഞ്ഞെടുപ്പിൽ പൂണെയിലും അമരാവതിയിലും ബി.ജെ.പി വിജയം നേടിയിരുന്നു. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ ശിവസേനക്കൊപ്പമെത്താനും ബി.ജെ.പിക്ക് സാധിച്ചിരുന്നു.

COMMENTS