Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി പ്രശ്​നം:...

കാവേരി പ്രശ്​നം: ദേവഗൗഡ നിരാഹാരം തുടങ്ങി

text_fields
bookmark_border
കാവേരി പ്രശ്​നം: ദേവഗൗഡ നിരാഹാരം തുടങ്ങി
cancel

കർണാടക: സെക്കൻറിൽ 6000 ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിനെതിരെ മുൻ ​പ്രധാനമന്ത്രി ദേവഗൗഡ നിരാഹാര സമരം തുടങ്ങി. കാവേരി പ്രശ്നത്തില്‍ നീതി ലഭിച്ചില്ലെന്ന്​ ആരോപിച്ചാണ്​ നിരാഹാരം. കര്‍ണാടക നിയമസഭക്ക് മുന്നിലാണ് മുന്‍ പ്രധാനമന്ത്രിയുടെ നിരാഹാരം. സുപ്രീംകോടതി വിധി കര്‍ണാടകക്കുള്ള മരണവാറണ്ടാണെന്ന് ദേവഗൗഡ ആരോപിച്ചു. ഇത്​ 1893 ൽ തുടങ്ങിയ പ്രശ്​നമാണ്​. 130 വർഷമായി ഇൗ പ്രശ്​നം കർണാടക അനുഭവിക്കുകയാണെന്നും ഗൗഡ വ്യക്​തമാക്കി.

തമിഴ്​നാട്​ കർണാടകയെ ഭയപ്പെടുത്തുകയാണ്​. കാവേരി വിഷയത്തിൽ മോണിറ്ററിങ്​ ടീം കർണാടകയും തമിഴ്​നാടും സന്ദർശിക്കണമെന്നും ഇൗ വിഷയം പാർലമ​െൻറിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സർവ്വകക്ഷി യോഗം വിളിച്ച്​ ചേർത്തിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deva goudakaveri river
News Summary - Deve Gowda goes on indefinite hunger strike
Next Story