Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിക്കറ്റ്​...

ടിക്കറ്റ്​ നിരക്കുയർത്തി; ഡൽഹി മെട്രോയിൽ 3 ലക്ഷം യാത്രക്കാരുടെ കുറവ്​

text_fields
bookmark_border
delhi-metro
cancel

ന്യൂഡൽഹി:  ടിക്കറ്റ്​ നിരക്കുയർത്തിയതിനെ തുടർന്ന്​ ഡൽഹി മെട്രോയിൽ മൂന്ന്​ ലക്ഷം പ്രതിദിന യാത്രക്കാരുടെ കുറവ്​. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ഒക്​ടോബർ 10നാണ്​ ടിക്കറ്റ്​ നിരക്കുകൾ ഉയർത്താൽ ഡൽഹി മെട്രോ തീരുമാനച്ചത്​​. ഇതിന്​ ശേഷമാണ്​ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായത്​.

ചാർജ്​ വർധനക്കുമുമ്പ്​ 27.4 ലക്ഷം ആളുകളാണ്​ പ്രതിദിനം മെട്രോയിലൂടെ സഞ്ചരിച്ചിരുന്നത്​. എന്നാൽ, ഇതിന്​ ശേഷം യാത്രികരുടെ എണ്ണം 24.2 ലക്ഷമായി കുറയുകയായിരുന്നു. യാത്രക്കാരു​ടെ എണ്ണത്തിൽ 11 ശതമാനം കുറവാണ്​ ഉണ്ടായിരിക്കുന്നത്​​. 

മെട്രോയിലെ ചാർജ്​ വർധനക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, കെജ്​രിവാളി​​​​​െൻറ അഭിപ്രായം പരിഗണിക്കാതെ ചാർജ്​ വർധനയുമായി കേന്ദ്രസർക്കാർ മുന്നോട്ട്​ പോവുകയായിരുന്നു. വിവിധ റൂട്ടുകളിൽ 10 രൂപ വരെ വർധനയാണ്​ ഡി.എം.ആർ.സി വരുത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwaldelhi metromalayalam newscommuters
News Summary - Delhi Metro lost three lakh commuters a day after fare hike on October 10, RTI data reveals-india news
Next Story