Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറൺവേയിൽ ഡ്രോൺ: ഡൽഹി...

റൺവേയിൽ ഡ്രോൺ: ഡൽഹി വിമാനത്താവളം താൽക്കാലികമായി അടച്ചു

text_fields
bookmark_border
റൺവേയിൽ ഡ്രോൺ: ഡൽഹി വിമാനത്താവളം താൽക്കാലികമായി അടച്ചു
cancel

ന്യൂ​ഡ​ൽ​ഹി: റ​ൺ​വേ​യി​ൽ പൈലറ്റില്ല വിമാനത്തി​​െൻറ (ഡ്രോ​ൺ) സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന സം​ശ​യ​​ത്തെ​തു​ട​ർ​ന്ന്​ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം മ​ണി​ക്കൂ​റോ​ളം അ​ട​ച്ചി​ട്ടു. ഗോ​വ​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി ഇ​ന്ദി​ര ഗാ​ന്ധി  അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന എ​യ​ർ ഏ​ഷ്യ​യി​ലെ പൈ​ല​റ്റാ​ണ്​ ഡ്രോ​ൺ ക​ണ്ട​താ​യി അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ എ​യ​ർ​പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ കു​റ​ച്ചു​നേ​ര​​ത്തേ​ക്ക്​ മൂ​ന്ന്​ റ​ൺ​വേ​ക​ളും അ​ട​ച്ചി​ട്ട്​ പ​രി​ശോ​ധ​ന ന​ട​ത്തി. 

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ ഇൗ ​സ​മ​യ​ങ്ങ​ളി​ൽ പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ങ്ങ​ൾ യാ​ത്ര നി​ർ​ത്തി​വെ​ക്കു​ക​യും എ​ത്തി​ച്ചേ​രേ​ണ്ട ചി​ല വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്​​തു. പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ശേ​ഷം വി​മാ​ന ഗ​താ​ഗ​തം പു​നഃ​സ്​​ഥാ​പി​ച്ചു. ഞാ​യ​റാ​ഴ്​​ച സ​ന്ധ്യ​ക്ക്​ ഏ​ഴ​ര​യോ​ടെ​യാ​ണ്​ എ​യ​ർ ഏ​ഷ്യ വി​മാ​നം ഇ​റ​ങ്ങി​യ മൂ​ന്നാം ന​മ്പ​ർ ടെ​ർ​മി​ന​ലി​ൽ ഡ്രോ​ൺ ക​ണ്ട​താ​യി പൈ​ല​റ്റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 

തു​ട​ർ​ന്ന്​ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ര​ണ്ട്​ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ ല​ഖ്​​​നോ​വി​ലേ​ക്കും അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്കും വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ജ​യ്​​പു​രി​ലേ​ക്ക്​ വ​ഴി​തി​രി​ച്ചു​വി​ട്ട ഗോ ​എ​യ​ർ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ രാ​​ത്രി എ​ട്ട​ര​യോ​ടെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ങ്ങി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സ​ഞ്​​ജ​യ്​ ഭാ​ട്യ പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilotdroneDelhi Airport. Indira Gandhi Airport
News Summary - Delhi Airport Grounds Flights After Pilot Spots Drone In The Area
Next Story