Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാൻ സർക്കാറി​െൻറ...

രാജസ്ഥാൻ സർക്കാറി​െൻറ വിവാദ ഒാർഡിനൻസ്​ നിയമസഭയിൽ അവതരിപ്പിച്ചു

text_fields
bookmark_border
Vasundhara Raje
cancel

ജയ്​പൂർ: മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, ജ​ഡ്​​ജി​മാ​ർ, സർക്കാർ ഉദ്യോഗസ്ഥർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ കോ​ട​തി​ക​ളി​ൽ നി​യ​മ ന​ട​പ​ടി സീ​ക​രി​ക്കു​ന്ന​തും മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കു​ന്ന​തും​ വി​ല​ക്കികൊണ്ടുള്ള  ഒാ​ർ​ഡി​ന​ൻ​സ്​ രാ​ജ​സ്​​ഥാ​ൻ സ​ർ​ക്കാ​ർ നിയമസഭയിൽ അവതരിപ്പിച്ചു. 

ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയയാണ് ഓര്‍ഡിനന്‍സ് സഭയിൽ അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സിനെ രണ്ട് ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭക്കു പുറത്ത് പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റി​​​​െൻറ നേതൃത്വത്തില്‍ കോൺഗ്രസ്​ അംഗങ്ങൾ പ്രതിഷേധിച്ചു. ബഹളം ശക്തമായതോടെ ഓര്‍ഡിനന്‍സ് അവതരിപ്പിച്ച ശേഷം നിയമസഭ ഇന്നത്തേക്ക്​ പിരിഞ്ഞു.

 അതേസമയം, വിവാദ ഒാർഡിനൻസിനെതിരെ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്​തു. ഒാർഡിനൻസ്​ മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്നും ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയിരിക്കുന്നത്.​ നിയമഭേദഗതി വരുത്തിയ ഒാർഡിനൻസ്​ നീതിയുക്തമായി അന്വേഷണം നടത്തുന്നതിനും സമത്വത്തിനും തുല്യ നീതിക്കും എതിരാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്​. 

ക്രി​മി​ന​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സെ​പ്​​റ്റം​ബ​ർ ആ​റി​ന്​ ഗ​വ​ർ​ണ​ർ ക​ല്യാ​ൺ​സി​ങ്​ ഒ​പ്പു​വെ​ച്ച ഒാ​ർ​ഡി​ന​ൻ​സ്​​ പ്രകാരം സർക്കാർ അ​നു​മ​തി​യി​ല്ലാ​തെ അ​ഴി​മ​തി​കേ​സി​​ൽ കു​റ്റാ​രോ​പി​ത​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മി​ല്ല. ആ​രോ​പ​ണ​ത്തി​ൽ​പെ​ട്ട​വ​രു​ടെ പ​ദ​വി, കു​ടും​ബ പ​ശ്ചാ​ത്ത​ലം, മ​റ്റു​വി​വ​ര​ങ്ങ​ൾ ഇ​വ​യൊ​ന്നും പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. ലം​ഘി​ച്ചാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ര​ണ്ടു വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്താ​മെ​ന്നും ഒാ​ർ​ഡി​ന​ൻ​സി​ൽ പ​റ​യു​ന്നു. കൂ​ടാ​െ​ത, സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ജ​ഡ്​​ജി​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ട​തി​ക​ൾ​ക്ക്​ സ്വ​കാ​ര്യ അ​ന്യാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ​ർ​ക്ക്​ ആ​റു​മാ​സ​ത്തെ നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ പു​തി​യ ഒാ​ർ​ഡി​ന​ൻ​സെ​ന്നാ​ണ്​ സ​ർ​ക്കാ​റി​​​​​​െൻറ വാ​ദം. 

അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി ല​ഭി​ച്ചാ​ലും പൊ​ലീ​സി​ന്​  അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​റി​​​​​​െൻറ അ​നു​മ​തി വേ​ണ​മെ​ന്നും ഒാ​ർ​ഡി​ന​ൻ​സി​ൽ പ​റ​യു​ന്നു. പൊ​തു​സേ​വ​ക​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ​ ​പൊ​ലീ​സി​െ​ന സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​െ​യ സ​മീ​പി​ക്കാം. എ​ന്നാ​ൽ, കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്ക​ണോ എ​ന്ന കാ​ര്യം  സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും. അ​നു​മ​തി ന​ൽ​കാ​തി​രി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​റി​ന്​ കാ​ര​ണം ബോ​ധി​പ്പി​ക്കേ​ണ്ട​തി​ല്ല. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​ക്ക്​ സ്വ​മേ​ധ​യ കേ​സെ​ടു​ക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtrajasthanmalayalam newsGag Law
News Summary - Controversial Rajasthan Gag Law Challenged In High Court– India News
Next Story