Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറ്​ സ​േമ്മളനം:...

പാർലമെൻറ്​ സ​േമ്മളനം: സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്ന്​ കോൺഗ്രസ്

text_fields
bookmark_border
പാർലമെൻറ്​ സ​േമ്മളനം: സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്ന്​ കോൺഗ്രസ്
cancel

ന്യൂഡൽഹി: ശീതകാല പാർല​െമൻറ്​ സമ്മേളനം വിളിക്കാൻ വൈകിപ്പിക്കുന്ന ​സർക്കാറിനെതിരെ കോൺഗ്രസ്​. അതേസമയം, ഡിസംബറിൽ പാർല​െമൻറ്​ സമ്മേളിക്കുമെന്നും തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സർക്കാർ. 

റാഫേൽ പോർവിമാന ഇടപാടിലെ ക്രമക്കേട്​, ധിറുതിപിടിച്ച്​ ജി.എസ്​.ടി നടപ്പാക്കിയതു വഴിയുള്ള പ്രയാസങ്ങൾ, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാനാണ്​ ഗുജറാത്ത്​ തെരഞ്ഞെടുപ്പുകാലത്തെ പാർലമ​െൻറ്​ സമ്മേളനം സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതെന്ന്​ കോൺഗ്രസ്​ നേതാക്കളായ ഗുലാംനബി ആസാദ്​, മല്ലികാർജുൻ ഖാർഗെ, ആനന്ദ്​ ശർമ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സർക്കാർ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ്​ യന്ത്രം മാത്രമായി. പാർലമ​െൻറിലെ ചർച്ച ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ സർക്കാർ ഭയക്കുകയാണ്​. പാർലമ​െൻറിനെ മറികടക്കാനും അട്ടിമറിക്കാനും വഞ്ചിക്കാനുമാണ്​ സർക്കാർ ശ്രമിക്കുന്നത്​. ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണിത്​.  സ്രഷ്​ടാവാണ്​ താനെന്ന മട്ടിലാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്​. പാർലമ​െൻറ്​ എന്നു​ നടക്കുമെന്ന്​ അദ്ദേഹത്തിന്​ മാത്രമറിയാം.  അഴിമതിയും പരാജയവും ചർച്ചയാകാതെ, പാർലമ​െൻറിൽനിന്ന്​ ഒളിച്ചോടുകയാണ്​ സർക്കാർ ചെയ്യുന്നതെന്നും കോൺഗ്രസ്​ നേതാക്കൾ പറഞ്ഞു.

ശീതകാല സമ്മേളനം ഡിസംബറിൽ വിളിക്കുമെന്ന്​ പാർലമ​െൻററികാര്യ മന്ത്രി അനന്ത്​കുമാർ പറഞ്ഞു. എന്നാൽ, തീയതികൾ അദ്ദേഹം വ്യക്​തമാക്കിയില്ല. നവംബർ മൂന്നാം വാരം തുടങ്ങേണ്ട പാർലമ​െൻറ്​ സമ്മേളനം ഇക്കുറി ഡിസംബർ പകുതിയോടെ തുടങ്ങി 10 ദിവസം മാത്രം നീളുന്ന ഒന്നായി മാറുമെന്നാണ്​ സൂചനകൾ. ഡിസംബർ 14നാണ്​ ഗുജറാത്തിൽ അവസാനഘട്ട വോ​െട്ടടുപ്പ്​​. പ്രചാരണം 12ന്​ കഴിയും. അതു കഴിഞ്ഞാൽ 13നുതന്നെ സമ്മേളനം തുടങ്ങിയേക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressparliamentwinter sessionmalayalam newsBJPBJP
News Summary - Congress, BJP spar over delay in Parliament's winter session-India News
Next Story