You are here

യു.പിയിൽ കോ​ൺഗ്രസിനായി തന്ത്രം മെനഞ്ഞ പ്രശാന്തിനെ 'കണ്ടെത്തുന്നവർക്ക്​' അഞ്ചുലക്ഷം പാരിതോഷികം

15:05 PM
20/03/2017

ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്​ ലഖ്​നോവിലെ കോ​ൺഗ്രസ്​ പാർട്ടി ഒാഫീസിൽ പോസ്​റ്റർ.

കോൺഗ്രസി​​െൻറ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു.

പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ്​ സംഭവത്തിനു പിന്നിലെന്നാണ്​ റിപ്പോർട്ട്​. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത്​ എതിർപ്പൊന്നും കൂടാതെ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തി​​െൻറ നിർദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ‍ഞങ്ങള്‍ക്ക് മറുപടിയാണു വേണ്ടതെന്നും രാജേഷ് പറഞ്ഞു.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറിൽ നിതീഷ് കുമാറി​​െൻറ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കി. തകർപ്പൻ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സഹായമഭ്യർഥിച്ച് കോൺഗ്രസ് പ്രശാന്തിനെ സമീപിച്ചത്.


 

COMMENTS