Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു മെട്രോ:...

ബംഗളൂരു മെട്രോ: ​ഹിന്ദി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്​ കേന്ദ്രത്തിന്​ സിദ്ധരാമയ്യയുടെ കത്ത്​

text_fields
bookmark_border
siddaramaiah
cancel

ബംഗളൂരു: ബംഗളൂരു മെട്രോയിൽ നിന്ന്​ ഹിന്ദി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്​ കേന്ദ്രസർക്കാറിന്​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്​. കേന്ദ്ര നഗരവികസന വകുപ്പ്​ മന്ത്രി നരേന്ദ്ര സിങ്​ ടോമറിനാണ്​ കത്ത്​ നൽകിയിരിക്കുന്നത്​. മെട്രോ ബോർഡുകളിൽ ഉൾപ്പടെ ഹിന്ദി ഭാഷ ഉപയോഗിക്കുന്നത്​ നിർത്താൻ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന്​ നിർദ്ദേശം നൽകണമെന്നാണ്​ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്​.

മെട്രോയുടെ ബോർഡുകളിലുൾപ്പടെ മൂന്ന്​ ഭാഷകളാണ്​ നിലവിൽ ഉപയോഗിക്കുന്നത്​. ഹിന്ദി, ഇംഗ്ലീഷ്​, പ്ര​ാദേശിക ഭാഷ എന്നിവയാണ്​ നിലവിൽ രാജ്യത്തെ മെട്രോകളിൽ ഉപയോഗിക്കുന്ന രീതി. ഇതിൽ നിന്ന്​ ഹിന്ദി നീക്കം ചെയ്യണമെന്നാണ്​ സിദ്ധരാമയ്യയുടെ ആവശ്യം.

കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ മെട്രോയെ സംബന്ധിച്ച്​ തീരുമാനിമെടുക്കാൻ ​സംസ്ഥാന സർക്കാറിന്​ കൂടുതൽ അധികാരങ്ങൾ നൽകണമെന്നും സിദ്ധരാമയ്യ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddaramaiahmalayalam newsBangalore Metro RailNamma Metro stationscentrel government
News Summary - CM writes to Centre on usage of Hindi in Namma Metro signage-India news
Next Story