Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചൽ പ്രദേശിലെ...

അരുണാചൽ പ്രദേശിലെ പാലത്തിന്​ ചൈനയുടെ മുന്നറിയിപ്പ്​

text_fields
bookmark_border
അരുണാചൽ പ്രദേശിലെ പാലത്തിന്​ ചൈനയുടെ മുന്നറിയിപ്പ്​
cancel

​െബയ്​ജിങ്​: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ അരുണാചൽ പ്രദേശിലെ ഭൂപൻ ഹസാരിക പാലത്തിന്​ ചൈനയുടെ മുന്നറിയിപ്പ്​.അരുണാചൽപ്രദേശിലെ നിർമാണങ്ങളിൽ ഇന്ത്യ സൂക്ഷിക്കണമെന്നാണ്​ വിദേശകാര്യ മന്ത്രാലയത്തി​​​െൻറ മുന്നറിയിപ്പ്​. ഇൗയിടെയാണ്​ പ്രധാനമന്ത്രി നരേ​​ന്ദ്ര മോദി പാലം ഉദ്​ഘാടനം ചെയ്​തത്​. ചൈനയുമായുള്ള അതിർത്തിതർക്കത്തിൽ ഇന്ത്യ സൂക്ഷ്​മതയോടെയും സംയമനത്തോടെയും തീരുമാനമെടുക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതിർത്തിത്തർക്കം ഇരുരാജ്യങ്ങളും ചർച്ചകളിലൂടെ വേണം പരിഹരിക്കാനെന്ന്​ ചൈന ഒാർമിപ്പിച്ചു. 

അരുണാചൽപ്രദേശിലേക്കുള്ള സൈനിക നീക്കത്തിന്​ മുൻതൂക്കം നൽകിയാണ്​ ധോല- സദിയ പാലം നിർമിച്ചത്​. തെക്കൻ തിബത്ത്​ എന്ന്​ ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശിലേക്കുള്ള പാലം നിർമാണം അതുകൊണ്ടുതന്നെയാണ്​ ചൈനയെ ചൊടിപ്പിച്ചത്​. അടിയന്തര സാഹചര്യത്തിൽ അസമിൽനിന്ന്​ സൈന്യത്തിന്​ കരമാർഗം അരുണാചൽപ്രദേശിലേക്ക്​  എത്താൻ സഹായിക്കുന്നതാണ്​ പാലം. ടാങ്ക്​ അടക്കമുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന്​ അനുയോജ്യമാണ്​ അതിർത്തിയിൽ ബ്രഹ്​മപുത്രയുടെ പോഷകനദിയായ ലോഹിത്തിനുകുറുകെ നിർമിച്ച ഇൗ പാലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china-indiadhola-sadiya bridgeArunachal Pradesh
News Summary - China warns India over Dhola-Sadiya bridge in Arunachal Pradesh
Next Story