Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈന ഇന്ത്യക്ക്​ ഭീഷണി...

ചൈന ഇന്ത്യക്ക്​ ഭീഷണി -ഉപ സൈനിക മേധാവി

text_fields
bookmark_border
ചൈന ഇന്ത്യക്ക്​ ഭീഷണി -ഉപ സൈനിക മേധാവി
cancel

ന്യൂഡൽഹി: ഇന്ത്യയുടെ അയൽപ്രദേശങ്ങളിൽ ആസൂത്രിതമായി സ്വാധീനം ഉറപ്പിക്കുന്നതിലൂടെ ചൈന ഭാവിയിൽ കനത്ത ​ഭീഷണിയാകുമെന്ന്​ ഉപ സൈനിക മേധാവി ലഫ്​റ്റനൻറ്​ ജനറൽ ശരത്​ ചന്ദ്​. ‘‘വലിയ ഭൂപ്രദേശവും വൻതോതിൽ വിഭവങ്ങളും വലിയ സൈന്യവും അവർക്കുണ്ട്​. ഹിമാലയപർവതം നടുക്കുണ്ടെങ്കിലും വരുംവർഷങ്ങളിൽ ചൈന നമുക്ക്​ കടുത്ത ഭീഷണിയായി മാറും’’ -സൈന്യവുമായി ബന്ധപ്പെട്ട സെമിനാറിൽ അദ്ദേഹം പറഞ്ഞു. 

ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സാമ്പത്തികശക്തിയായ ചൈന ഹിമാലയന്‍ മേഖലയില്‍ സ്വാധീനശക്തി വര്‍ധിപ്പിക്കുകയാണ്. സൈനികരംഗത്തെ ആധുനീകരണത്തിലൂടെ ചൈന മുന്നേറുകയാണ്​. അവരുടെ ചെലവി​​െൻറ നല്ലൊരു ഭാഗം പ്രതിരോധ മേഖലയിലാണ്​. അമേരിക്കയോട്​ കിടപിടിക്കാനാണ്​ അവരുടെ നീക്കം. പാകിസ്​താൻ താരതമ്യേന ചെറിയ രാജ്യവും ചെറിയ സാമ്പത്തികശക്​തിയുമാണെങ്കിലും ഇന്ത്യയുമായി നേരിട്ടുള്ള യുദ്ധത്തിന്​ പകരം പരോക്ഷ യുദ്ധമാണ്​ നടത്തുന്നത്​. പാകിസ്​താൻ ചൈനയുടെ നല്ല സുഹൃത്താണ് ​-ശരത്​ ചന്ദ്​ പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsArmy Vice ChiefSarath ChandhIndia News
News Summary - China Bound To Be A Future Threat To India: Army Vice Chief
Next Story