Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹ്റാബുദീൻ കേസ്:...

സൊഹ്റാബുദീൻ കേസ്: അനുകൂലവിധിക്ക് ജ‍ഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തെന്നു വെളിപ്പെടുത്തൽ

text_fields
bookmark_border
സൊഹ്റാബുദീൻ കേസ്: അനുകൂലവിധിക്ക് ജ‍ഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തെന്നു വെളിപ്പെടുത്തൽ
cancel
camera_alt????????????? ????

ന്യൂഡൽഹി: സൊഹ്​റാബുദ്ദീൻ ശൈഖ്​​ വ്യാജ ഏറ്റുമുട്ടൽ കേസി​​െൻറ വിചാരണക്കിടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സി.ബി.​െഎ പ്രത്യേക കോടതി ജഡ്​ജി ബ്രിജ്​ഗോപാൽ ലോയക്ക്​ മുംബൈ ഹൈകോടതി ചീഫ്​ ജസ്​റ്റിസായിരുന്ന മൊഹിത്​ ഷാ ഒരു അനുകൂലവിധിക്കുവേണ്ടി 100 കോടി രൂപ വാഗ്​ദാനം ചെയ്​തതായി വെളിപ്പെടുത്തൽ.  മരണപ്പെട്ട ലോയയുടെ സഹോദരിയും ഡോക്​ടറുമായ അനിരുദ്ധ ബിയാനിയാണ്​ ഇൗ വെളിപ്പെടുത്തൽ നടത്തിയതെന്ന്​ ‘കാരവൻ’ മാസിക വിശദീകരിക്കുന്നു. മരണത്തിന്​ കുറച്ചുനാൾ മുമ്പ്​ ലോയ തന്നെയാണ്​ സഹോദരിയോട്​ ഇക്കാര്യം പറഞ്ഞത്​. മൂന്നു വർഷം മുമ്പ​ുണ്ടായ ബ്രിജ്​ഗോപാലി​​െൻറ മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ നടത്തിയ വെളിപ്പെടുത്തലുകൾ ‘കാരവൻ’ നേര​േത്ത പുറത്തുവിട്ടിരുന്നു. 

സൊഹ്​റാബുദ്ദീൻ-പൊലീസ്​ ഏറ്റുമുട്ടൽ കൊലക്കേസിൽ ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത്​ മുൻ ആഭ്യന്തര സഹമന്ത്രിയുമായ അമിത്​ ഷാ പ്രതിയായിരുന്നു.  ഇൗ കേസിൽ 2010 ജൂലൈയിൽ​ അമിത് ​ഷായെ സി.ബി.​െഎ അറസ്​റ്റുചെയ്​തിരുന്നു​. കേസിൽ ദുഃസ്വാധീനം ഉണ്ടാകാതിരിക്കാൻ 2014 ഡിസംബറിൽ വിചാരണ സുപ്രീംകോടതി മുംബൈയിലേക്ക്​ മാറ്റിയിരുന്നു. ജഡ്​ജിയെ മാറ്റരുതെന്നും ഒരു ജഡ്​ജി തന്നെ കേസിൽ വാദം കേൾക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ്​ പിന്നീട്​ അട്ടിമറിക്ക​പ്പെട്ടു. അമിത് ​ഷാ ഹാജരാകാത്തതിനെ ചോദ്യം ചെയ്​ത ആദ്യ ജഡ്​ജിയെ സ്​ഥലംമാറ്റിയതിനെതുടർന്നാണ്​ ലോയ പ്രത്യേക സി.ബി.​െഎ കോടതി ജഡ്​ജിയായി വന്നത്​. അമിത്​ ഷാ വിചാരണക്ക്​ തുടർച്ചയായി ഹാജരാകാതിരിക്കുന്നത്​ ലോയയും ചോദ്യംചെയ്​തിരുന്നു. 10,000ലധികം പേജുവരുന്ന കുറ്റപത്രം സൂക്ഷ്​മമായി പരിശോധിച്ചുവരു​​േമ്പാഴാണ്​ ലോയ ദുരൂഹസാഹചര്യത്തിൽ മരണ​പ്പെടുന്നത്​. ലോയയുടെ മേൽ സമ്മർദങ്ങൾ ഉണ്ടായിരുന്നുവെന്ന്​ സൊഹ്​റാബുദ്ദീ​​െൻറ സഹോദരനും ഹരജിക്കാരനുമായ റബാബുദ്ദീ​​െൻറ അഭിഭാഷകൻ മിഹിർ ദേശായിയും പറയുന്നുണ്ട്​.  

ലോയയുടെ മരണശേഷം വിചാരണകോടതി ജഡ്​ജിയായി നിയമിതനായ എം.ബി. ഗോസാവി 2014 ഡിസംബർ 15ന്​ വിചാരണനടപടികൾ തുടങ്ങി. പ്രതിഭാഗം അഭിഭാഷകരുടെ വാദം മൂന്നുദിവസം മാത്രമെടുത്ത്​ കേട്ടു. അന്വേഷണഏജൻസിയായ സി.ബി.​െഎ 15 മിനിറ്റാണ്​ ആകെ വാദിച്ചത്​. ഡിസംബർ 17ന്​ കേസ്​ വിധി പറയാൻ മാറ്റി. തുടർന്ന്​ അമിത് ​ഷായെ കുറ്റമുക്​തനായി പ്രഖ്യാപിക്കുകയും ചെയ്​തു. സി.ബി.​െഎക്ക്​ കേസിൽ രാഷ്​ട്രീയലക്ഷ്യങ്ങൾ ഉണ്ടെന്നായിരുന്നു ഗോസാവിയുടെ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSohrabuddin caseJudge LoyaMohit ShahFavourable Judgment
News Summary - Chief Justice Mohit Shah Made An Offer Of Rs 100 Crore To My Brother For A Favourable Judgment In The Sohrabuddin Case: Late Judge Loya’s Sister -India news
Next Story