Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ് ജസ്റ്റിസ് ദീപക്...

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ല

text_fields
bookmark_border
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ല
cancel

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര മാധ്യമങ്ങളെ കാണില്ല. നേരത്തെ, സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാലു മുതിർന്ന ജഡ്​ജിമാർ വാർത്താ സമ്മേളനം നടത്തിയതിനു പിറകെ ചീഫ്​ ജസ്​റ്റിസ്​ മാധ്യമങ്ങളെ കാണു​െമന്ന്​ അറിയിച്ചിരുന്നു. അറ്റോർണി ജനറലിനോടൊപ്പം വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു റിപ്പോർട്ട്​. ദീപക്​ മിശ്രക്കും സുപ്രീംകോടതി ഭരണത്തിനുമെതി​െര ആരോപണമുയർന്ന സാഹചര്യത്തിൽ അദ്ദേഹം അറ്റോർണി ജനറൽ കെ.കെ വേണുഗോപാലുമായി ചർച്ച നടത്തി. ജഡ്​ജിമാർ പ്രകോപനത്തിലേക്ക്​ പോകരുതെന്ന്​​ അറ്റോർണി ജനറൽ അറിയിച്ചു. 

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടപെട്ടന്നാണ്​ സൂചന. മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി, വിഷയത്തിൽ വിശദീകരണം തേടിയതായാണ്​ റിപ്പോർട്ട്​.  ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​​​​​​​​​​​​​​​​​​​​​​​െൻറ നേതൃത്വത്തിലാണ്​ സുപ്രീംകോടതിയിലിന്ന്​ അസാധാരണ നടപടികൾ അരങ്ങേറിയത്​. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്​ജൻ ഗോഗോയ്​, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരാണ് ദീപക് മിശ്രക്കെതിരെ വാർത്താസമ്മേളനം നടത്തിയത്​. പ്രധാനപ്പെട്ട കേസുകൾ കൈമാറുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമർശവുമായി രംഗത്തിറങ്ങാൻ ജഡ്ജിമാരെ പ്രേരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JusticecDipak MishraRanjan GogoiJustice Madan B LokurJustice Kurian Joesphsupreme court
News Summary - Chief Justice of India Dipak Misra to address the media- India news
Next Story