Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതി: ലാലുവിനും...

അഴിമതി: ലാലുവിനും മകനും സി.ബി.​െഎ  സമൻസ്​

text_fields
bookmark_border
Lalu
cancel

ന്യൂഡൽഹി: അഴിമതി കേസുമായി ബന്ധപ്പെട്ട്​ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവിനും മകൻ തേജസ്വി യാദവിനും സി.ബി.​െഎയുടെ സമൻസ്​. സെപ്​തംബർ 25ന്​ ലാലുവിനോടും 26ന്​ തേജസ്വിയോടും ഹാജരാകാൻ നിർദേശം നൽകിയാണ്​ സമൻസ്​. സി.ബി.​െഎയെ ഉദ്ധരിച്ച്​ ന്യൂസ്​ 18നാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

നേരത്തെ സെപ്​തംബറിനും 11നും 12നും ഹാജരാകാൻ നിർദേശം നൽകി ഇരുവർക്കും സി.ബി.​െഎ സമൻസ്​ അയിച്ചിരുന്നു. എന്നാൽ റാഞ്ചി കോടതിയിൽ ഇൗ ദിവസങ്ങളിൽ  മറ്റൊരു കേസിൽ ഹാജരാകണമെന്ന്​ ചൂണ്ടിക്കാട്ടി സി.ബി.​െഎക്ക്​ മുന്നിലെത്തില്ലെന്ന്​ ലാലു അറിയിച്ചു. രാഷ്​​ട്രീയ പരിപാടികളുള്ളതിനാൽ അന്ന്​ ഹാജരാകാൻ കഴിയില്ലെന്ന്​ തേജസ്വിയും സി.ബി.​െഎയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ്​ അന്വേഷണ എജൻസി പുതിയ സമൻസ്​ നൽകാൻ തീരുമാനിച്ചത്​.

റെയിൽവേ മന്ത്രിയായിരിക്കു​​േമ്പാൾ ​െഎ.ആർ.ടി.സി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി നടത്തിയതിൽ ലാലു അഴിമതി നടത്തിയെന്നാണ്​ സി.ബി.​െഎ കേസ്​. ബീഹാറിൽ ലാലു പ്രസാദ്​ യാദവും ശരത്​ യാദവും തമ്മിലുള്ള സഖ്യം തകരാൻ കാരണം ഇൗ കേസായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBILalumalayalam newsSummonsTejashwi
News Summary - CBI Summons Lalu, Tejashwi Again on September 25 in Connection with Alleged Corruption Case–India news
Next Story