You are here

സ്വന്തമായി കാറുണ്ടോ? പാചക വാതകത്തിന്​ വിപണിവില ഇൗടാക്കും

23:38 PM
07/12/2017

ന്യൂ​ഡ​ൽ​ഹി: സ്വ​ന്തം പേ​രി​ൽ കാ​റു​ള്ള​വ​ർ​ക്ക്​ സ​ബ്​​സി​ഡി​യു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ കേ​​ന്ദ്രം ഒ​രു​ങ്ങു​ന്നു.  ‘ഡ​യ​റ​ക്​​ട്​ ബെ​ന​ഫി​റ്റ്​ ട്രാ​ൻ​സ്​​ഫ​ർ’ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്​ 3.6 കോ​ടി വ്യാ​ജ ക​ണ​​ക്​​ഷ​നു​ക​ൾ നി​ർ​മാ​ർ​ജ​നം ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ നീ​ക്കം. 

വ്യാ​ജ ക​ണ​ക്​​ഷ​നു​ക​ൾ ഇ​ല്ലാ​താ​ക്കി​യ​തി​ലൂ​ടെ 30,000 കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ്​ പാ​ച​ക വാ​ത​ക സ​ബ്​​സി​ഡി​യി​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ലാ​ഭി​ച്ച​ത്. പു​തി​യ​നീ​ക്കം കൂ​ടു​ത​ൽ തു​ക ലാ​ഭ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കും. 

ആ​ശ​യം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സു​ക​ളി​ൽ നി​ന്ന്​ ഏ​താ​നും ജി​ല്ല​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്​ ല​ഭ്യ​മാ​വു​ന്ന മു​റ​ക്ക്​ ഇൗ ​ജി​ല്ല​ക​ളി​ൽ തീ​രു​മാ​നം പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങു​മെ​ന്നു​മാ​ണ്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്. മൂ​ന്നും നാ​ലും കാ​റു​ക​ൾ ഉ​ള്ള നി​ര​വ​ധി ആ​ളു​ക​ൾ നി​ല​വി​ൽ സ​ബ്​​സി​ഡി സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ക്കു​ന്നു​െ​ണ്ട​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

COMMENTS