Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ...

കാണാതായ അഞ്ചുവയസുകാര​െൻറ മൃതദേഹം പെട്ടിക്കുള്ളിൽ: ​െഎ.എ.എസ്​ ഉദ്യോഗാർത്ഥി അറസ്​റ്റിൽ

text_fields
bookmark_border
കാണാതായ അഞ്ചുവയസുകാര​െൻറ മൃതദേഹം പെട്ടിക്കുള്ളിൽ: ​െഎ.എ.എസ്​ ഉദ്യോഗാർത്ഥി അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ഒരുമാസമായി കാണാതായ അഞ്ചു വയസുകാര​​​​െൻറ മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വാടകക്ക്​ താമസിച്ചിരുന്ന െഎ.എ.എസ്​ ഉദ്യോഗാർത്ഥി അവദേഷ്​ സാക്യയെ പൊലീസ്​ അറസ്​റ്റു ചെയ്​തു.
വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ സ്വരൂപ്​ നഗറിലാണ്​ സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ എട്ടു വർഷമായി താമസിക്കുന്നയാളാണ്​ അറസ്​റ്റിലായത്​. 

ജനുവരി ഏഴിനാണ്​ അഞ്ചു വയസുകാരനെ കാണാതായത്​. കുഞ്ഞിനെ തെരയാൻ സാക്യയും വീട്ടുകാർക്കൊപ്പം ചേർന്നിരുന്നു. ഇയാളുടെ മുറിയിൽ നിന്ന്​ കുറച്ചു ദിവസങ്ങളായി ചീഞ്ഞളിഞ്ഞ ഗന്ധം വരുന്നത്​ ശ്രദ്ധയിൽപെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ​പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ കുട്ടിയുടെ മൃതദേഹം സ്യൂട്ട്​കേസിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തിയത്​. 

27 കാരനായ അവിദേഷ്​ സാക്യ ​െഎ.എസ്​.എസ്​ പരീക്ഷക്കുള്ള പരിശീലനത്തിനായാണ്​ വാടകക്ക്​ താമസിച്ചിരുന്നത്​. കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസ്​ ഇയാളെയും ചോദ്യം ചെയ്​തിരുന്നു. എന്നാൽ കുട്ടിയുമായി നല്ല ബന്ധമാണ്​ തനിക്കുള്ളതെന്നും രക്ഷിതാക്കൾ ത​​​​െൻറ താമസസ്ഥലത്തേക്ക്​ അയക്കാറില്ലെന്നുമാണ്​ ഇയാൾ മൊഴി നൽകിയത്​. വീട്ടുകാരും ഇത്​ ശരിവെച്ചിരുന്നു.

കുഞ്ഞിനെ കാണാതായ ദിവസം തന്നെ കൊലപാതകം നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ്​ പൊലീസ്​. ജനുവരി ഏഴിനു തന്നെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്​ വീടിനു സമീപ പ്രദേശങ്ങളിൽ പൊലീസ്​ തെരച്ചിൽ നടത്തുകയും ചെയ്​തു. ഇൗ സാഹചര്യത്തിൽ മൃതദേഹം ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടാകാം പെട്ടിയിൽ ഒളിപ്പിച്ചതെന്ന്​ പൊലീസ്​ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmissingiasSuitcase
News Summary - Body Of Delhi Boy, 5, Found In Suitcase. IAS Aspirant Arrested- India news
Next Story