Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്ലൂ വെയിൽ...

ബ്ലൂ വെയിൽ ഗെയിമിനെതിരെ നടപടിയുമായി കേന്ദ്രം 

text_fields
bookmark_border
ravi shankar prasad
cancel

ന്യൂഡൽഹി: യുവതലമുറയെ ആത്​മഹത്യക്കു പ്രേരിപ്പിക്കുന്ന ഒാൺലൈൻ ഗെയിമായ ബ്ലൂ വെയിലിനെതിരെ നടപടിയുമായി കേന്ദ്രം. ഇൻറർനെറ്റ്​ കമ്പനികളായ ഗൂഗ്​ൾ, ഫേസ്​ബുക്ക്​, വാട്​സ്​ആപ്​, ഇൻസ്​റ്റഗ്രാം, മൈക്രോസോഫ്​റ്റ്​, യാഹൂ എന്നിവയിൽനിന്ന്​ ഗെയിമി​​െൻറ എല്ലാ ലിങ്കുകളും നീക്കംചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകി​. രാജ്യത്തിനകത്തും പുറത്തും ഇൗ ഗെയിം നിരവധി പേരുടെ മരണത്തിനിടയാക്കിയതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ദിവസങ്ങൾക്കു മുമ്പാണ്​ കേന്ദ്ര ഇലക്ട്രോണിക്​സ്​ -വാർത്ത വിതരണ മന്ത്രാലയം നിർദേശം നൽകിയത്​. 

50 ദിവസങ്ങൾകൊണ്ട്​ 50 ഘട്ടങ്ങളിലായി പുരോഗമിക്കുന്ന ഒാൺലൈൻ ഗെയിമാണ്​ ബ്ലൂ വെയിൽ. റഷ്യയിൽ 2013ൽ തുടങ്ങി നാലു വർഷത്തിനിടെ ഒട്ടുമിക്ക രാജ്യങ്ങളിലും കുട്ടികളിലും യുവാക്കളിലും ഹരമായി പടർന്ന ഗെയിമി​​െൻറ ഭാഗമാകുന്നവർ കളിയുടെ അവസാനം ആത്​മഹത്യ ചെയ്യുകയോ​ മറ്റുള്ളവരെ കൊലപ്പെടുത്തുകയോ ചെയ്യണം. ഇന്ത്യയിൽ മുംബൈ, ബംഗാൾ എന്നിവിടങ്ങളിലും ഒടുവിൽ  കേരളത്തിലും ഒന്നിലേറെ പേർ ഗെയിമിനൊടുവിൽ ആത്​മഹത്യ ചെയ്​തതായി റിപ്പോർട്ട്​ വന്നിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര വനിത ^ശിശു വികസന മന്ത്രാലയം ഗെയിമിന്​ വിലക്ക്​ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ കേന്ദ്രത്തിന്​ കത്ത്​ നൽകി. കേരളം, ഡൽഹി, മഹാരാഷ്​ട്ര ഉൾപ്പെടെ സംസ്​ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചതോടെയാണ്​ കേന്ദ്രം നടപടി സ്വീകരിച്ചത്​. 

കൂടുതൽ കുട്ടികളെ ആകർഷിക്കാൻ സമൂഹ മാധ്യമങ്ങളെയാണ്​ ഗെയിമി​​െൻറ ഒാ​േരാ ഘട്ടവും നിയന്ത്രിക്കുന്ന അഡ്​മിനിസ്​ട്രേറ്റർ ഉപയോഗപ്പെടുത്തുന്നത്​. ഒാരോ ഘട്ടവും പൂർത്തിയാക്കിയാൽ അത്​ ​ഫേസ്​ബുക്ക്​, ട്വിറ്റർ, ഇൻസ്​റ്റഗ്രാം, സ്​നാപ്​ചാറ്റ്​, വാട്​സ്​ആപ്​ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കണം. ഇതിന്​ പ്രത്യേക ഹാഷ്​ടാഗുകളാണ്​ ഉപ​യോഗിക്കുന്നത്​. ഒാരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയതി​​െൻറ തെളിവുകളും കുട്ടികൾ നൽകണം. ഇവ ഉപയോഗിച്ച്​ അഡ്​മിനിസ്​ട്രേറ്റർ  കുട്ടികളെ ബ്ലാക്​മെയിൽ ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു.  ഗെയിം അഡ്​മിനിസ്​ട്രേറ്റർമാർ പ്രത്യക്ഷപ്പെടുന്നത്​ വിവിധ പേരുകളിലായതിനാൽ തിരിച്ചറിയുക പ്രയാസമാണ്​. 

ഗെയിമി​​െൻറ ലിങ്ക്​ ലഭ്യമാകുന്നത്​ ഒഴിവാക്കണമെന്നതിനു പുറമെ, മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട്​ ചെയ്യണമെന്നും മന്ത്രാലയം ഇൻറർനെറ്റ്​ കമ്പനികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravi shankar prasadGovernmentmalayalam newsblue whale game
News Summary - 'Blue Whale Game Unacceptable, Says Ravi Shankar Prasad-India News
Next Story