Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിൻഹ നശിപ്പിച്ചു;...

സിൻഹ നശിപ്പിച്ചു; വാജ്​പേയി പുറത്താക്കി –ജെയ്​റ്റ്​ലി

text_fields
bookmark_border
സിൻഹ നശിപ്പിച്ചു; വാജ്​പേയി പുറത്താക്കി –ജെയ്​റ്റ്​ലി
cancel

ന്യൂ​ഡ​ൽ​ഹി: യ​ശ്വ​ന്ത് ​സി​ൻ​ഹ​യെ ധ​ന​മ​ന്ത്രി​സ്​​ഥാ​നം ഏ​ൽ​പി​ച്ച മു​ൻ​പ്ര​ധാ​ന​മ​ന്ത്രി വാ​ജ്​​പേ​യി​ക്ക്​ ഒ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധ​പൂ​ർ​വം പു​റ​ത്താ​ക്കേ​ണ്ട സാ​ഹ​ച​ര്യം ബി.​ജെ.​പി അ​ഭി​മു​ഖീ​ക​രി​ച്ച​താ​ണെ​ന്ന്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി. ധ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള യ​ശ്വ​ന്ത്​ സി​ൻ​ഹ​യു​ടെ പ്ര​വ​ർ​ത്ത​നം വി​നാ​ശ​ക​ര​മാ​യി​രു​ന്നു. 
അ​ദ്ദേ​ഹം ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന 2000-2003 കാ​ലം ഉ​ദാ​രീ​ക​ര​ണ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മോ​ശം വ​ർ​ഷ​ങ്ങ​ളാ​ണ്.

വാ​ജ്​​പേ​യി നി​ർ​ബ​ന്ധ​പൂ​ർ​വം അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​ധ​ന​മ​ന്ത്രി​യെ​ന്ന ആ​ഡം​ബ​ര​മൊ​ന്നും ത​നി​ക്കി​ല്ല. ലേ​ഖ​ന​മെ​ഴു​തു​ന്ന മു​ൻ​ധ​ന​മ​ന്ത്രി​യെ​ന്ന പ​ദ​വി​യും ത​നി​ക്കി​ല്ല. അ​തു​കൊ​ണ്ട്​  ന​യ​പ​ര​മാ​യ മ​ര​വി​പ്പ്​ സൗ​ക​ര്യ​പൂ​ർ​വം മ​റ​ക്കാം. 1991ലെ ​ക​രു​ത​ൽ ശേ​ഖ​ര​ത്ത​ക​ർ​ച്ച ഒാ​ർ​ക്കാ​തി​രി​ക്കാം. ക​ളം​മാ​റി തോ​ന്നു​ന്ന വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാം. വ്യ​ക്​​തി​ക​ളെ​ക്കു​റി​ച്ച്​ സം​സാ​രി​ച്ച്​ വി​ഷ​യ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. 

സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ത​ന്നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ച യ​ശ്വ​ന്ത്​ സി​ൻ​ഹ​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ജെ​യ്​​റ്റ്​​ലി.

സ​മ്പ​ദ്​​വ്യ​വ​സ്​​ഥ കൂ​പ്പു​കു​ത്തി​യെ​ന്ന്​ പ​റ​ഞ്ഞു​ക​ള​യ​രു​തെ​ന്ന്​ ജെ​യ്​​റ്റ്​​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleyp chidambaramyashwant sinhafinance ministermalayalam news
News Summary - Arun Jaitley reminds Yashwant Sinha, Chidambaram of their own track record as finance minister-India News
Next Story