Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിനെ സുവർണ...

ബംഗാളിനെ സുവർണ ബംഗ്ലയാക്കുമെന്ന്​ അമിത്​ ഷാ, മതേതര ഭൂമിയെന്ന്​ മമത

text_fields
bookmark_border
ബംഗാളിനെ സുവർണ ബംഗ്ലയാക്കുമെന്ന്​ അമിത്​ ഷാ, മതേതര ഭൂമിയെന്ന്​ മമത
cancel

കൊൽക്കത്ത: തങ്ങൾ അധികാരത്തിൽ വന്നാൽ ബംഗാളി​​െൻറ നഷ്​ട പ്രതാപം വീണ്ടെടുക്കുമെന്ന്​ ബി.​ജെ.പി ദേശീയാധ്യക്ഷൻ അമിത്​ഷാ. ‘ഇത്തവണ ബംഗാൾ’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്​ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കായി മൂന്നു ദിവസ സന്ദർശനത്തിന്​ ബംഗാളിൽ എത്തിയതാണ്​ അമിത്​ഷാ. ബി.​ജെ.പി അധികാരത്തിലെത്തിയാൽ ദുർഗാ പൂജയും സരസ്വതി പൂജയും തടയാൻ ആരും ആവശ്യപ്പെടില്ല. അവരവർക്കിഷ്​ടമുള്ളതു പോലെ പൂജനടത്താൻ സൗകര്യമൊരുക്കുമെന്നും അമിത്​ ഷാ പറഞ്ഞു. 

തൃണമൂൽ കോൺഗ്രസിനു കീഴിൽ ബംഗാൾ ദാരിദ്ര്യത്തിലാണ്​. ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇൗ സംസ്​ഥാനം വികസനത്തി​​െൻറ പേരിലാകും അറിയപ്പെടുകയെന്ന്​താൻ വാഗ്​ദാനം ചെയ്യുന്നു. ബംഗാളിനെ ജനങ്ങൾ വീണ്ടും സുവർണ ബംഗ്ലാ എന്ന്​ വിളിക്കാൻ തുടങ്ങുമെന്നും അമിത്​ ഷാ കൂട്ടിച്ചേർത്തു.  

എന്നാൽ,  മതങ്ങളെ ബഹുമാനിക്കുന്നവർ അത്​ തെരുവിൽ വിൽക്കാതിരിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി​ മമതാ ബാനർജി പ്രതികരിച്ചു. എന്തു വിലകൊടുത്തും ബംഗാളിൽ വർഗീയ ലഹള തടയുമെന്നും മമത പറഞ്ഞു. 

ബി.​ജെ.പിയും സി.പി.എമ്മും പോക്കിരിത്തരം കൊണ്ടു നടക്കുകയാണ്​. ഞങ്ങൾ അതിനെ പിന്തുണക്കില്ല. ഡൽഹിയിലെ ബാബുമാരുടെ വിരട്ടലിൽ ഞങ്ങൾ ഭയപ്പെടില്ല. ഇത്​ നല്ല സംസ്​കാരത്തി​​െൻറയും വിദ്യാഭ്യാസത്തി​​െൻറയും ഭൂമിയാണ്​. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഡൽഹിക്കാർ ബംഗാൾ പിടിക്കാനുള്ള തിരക്കിലാണ്​. അവർ രാവിലെ ബംഗാളിലെ ചേരികളിൽ പോകുന്നു. രാത്രി ഫൈവ്​ സ്​റ്റാർ ഹോട്ടലിൽ നിന്ന്​ ഭക്ഷണം കഴിക്കുന്നു. ഇത്​ അവരുടെ ഇരട്ടമുഖമാണ്​ വെളിവാക്കുന്നതെന്നും മമത പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shahmamatha banarjeethis time bangal
News Summary - Amit Shah Promises 'Sonar Bangla', Mamata Counters With 'Secular Bangla'
Next Story