Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.​െഎ.എ.ഡി.എം.കെ ലയനം:...

എ.​െഎ.എ.ഡി.എം.കെ ലയനം: പളനിസാമി പ്രധാനമന്ത്രിയെ കണ്ടു

text_fields
bookmark_border
Edappadi-with-Modi
cancel

ചെന്നൈ: തമിഴ്നാട്ടില്‍ വിഭജിച്ച് നില്‍ക്കുന്ന അണ്ണാ ഡി.എം.കെ പാര്‍ട്ടികളുടെ ലയന വാർത്തകൾക്കിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു ഘടകങ്ങളുടെയും ലയനത്തിന്​ ബി.ജെ.പി ഇടപെടുമെന്നാണ്​​ സൂചന. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ്​ പ്രധാനമന്ത്രിയെ കണ്ടത്​. ഒ. പനീര്‍ശെല്‍വവും ഇന്ന്​ പ്രധാനമന്ത്രിയെ കാണും. 12 മണിയോടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റ്​ ഇരുവരും ചര്‍ച്ച നടത്തി. ലയനത്തിന് ശേഷം അണ്ണാഡി.എം.കെ  എൻ.ഡി.എയുടെ ഘടകകക്ഷിയാകുമെന്നാണ് സൂചന. 

ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരന്‍ പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതോടെയാണ് എടപ്പാടി-പന്നീർശെൽവം -പക്ഷങ്ങള്‍ തമ്മിലുള്ള ലയനത്തിന് വേഗം കൂടിയത്.  122 എം.എൽ.എമാർ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരൻ, 45 അംഗ ഭാരവാഹികളുടെ പട്ടികയും കഴിഞ്ഞദിവസം പുറത്തിറക്കി. ദിനകരന്‍ പക്ഷം പിന്തുണ പിന്‍വലിച്ചാല്‍ പളനിസ്വാമിക്ക്​ അധികാരത്തില്‍ തുടരുക ബുദ്ധിമുട്ടാകും. ഇതുകൂടി ലയനത്തിന് കാരണമാണ്. ശശികലയെയും ദിനകരനെയും ഒഴിവാക്കുകയെന്ന ഒ.പി.എസ് പക്ഷത്തിന്‍റെ ആവശ്യം പളനിസ്വാമി വിഭാഗം അംഗീകരിച്ചിട്ടുണ്ട്. 

അതേസമയം, തമിഴ്​നാട്ടിൽ പളനിസാമി സർക്കാറിനെതിരെ വേണ്ടിവന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന്​ പ്രതിപക്ഷമായ ഡി.എം.കെ അറിയിച്ചു. ഒരു അവിശ്വാസ പ്ര​േമയം അവതരിപ്പിച്ച്​ ആറുമാസത്തിനു ശേഷം മാത്രമേ അടുത്തത്​ അനുവദനീയമാകൂ. ഫെബ്രുവരിയിൽ ഡി.എം.കെ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. 

ജനങ്ങളുടെ പ്രശ്​നങ്ങ​ളെല്ലാം അവഗണിച്ചുകൊണ്ട്​ പാർട്ടിക്കുള്ളിൽ തന്നെ പോരാടുന്നതി​​െൻറ തിരക്കിലാണ് എ.​െഎ.എ.ഡി.എ.കെ​െയന്ന്​ ഡി.എം.കെ ആരോപിച്ചു​. കർഷക ആത്​മഹത്യ, മത്​സ്യത്തൊഴിലാളികളുടെ പ്രശ്​നങ്ങൾ, മെഡിക്കൽ എൻട്രൻസ്​ ടെസ്​റ്റ്​ നീറ്റ്​ തുടങ്ങിയ പ്രശ്​നങ്ങൾ എങ്ങനെ നേരിടണ​െമന്നതിനെ കുറിച്ച്​ ഭരണകക്ഷികൾ സംശയാലുക്കളാണ്​. ജനപിന്തുണയും പാർട്ടിക്ക്​ നഷ്​ടപ്പെട്ടിരിക്കുന്നുവെന്നും ഡി.എം.കെ വർക്കിങ്ങ്​ പ്രസിഡൻറ്​ എം.കെ സ്​റ്റാലിൻ ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkdmko panneer selvammalayalam newsEdappai Palani SamiBJPBJP
News Summary - AIADMK Rejoins: Edappadi Meets Modi - India News
Next Story