Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേ​ന്ദ്ര​ത്തെ...

കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച്​ ക​വി​ത; അ​ണ്ണ ഡി.​എം.​കെ മു​ഖ​പ​ത്രം  പ​ത്രാ​ധി​പ​ർ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ

text_fields
bookmark_border
കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച്​ ക​വി​ത; അ​ണ്ണ ഡി.​എം.​കെ മു​ഖ​പ​ത്രം  പ​ത്രാ​ധി​പ​ർ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ
cancel
കോ​യ​മ്പ​ത്തൂ​ർ: അ​ണ്ണ ഡി.​എം.​കെ മു​ഖ​പ​ത്ര​മാ​യ ന​മ​ത്​ എം.​ജി.​ആ​റി​​​െൻറ പ​ത്രാ​ധി​പ​ർ മ​രു​തു അ​ള​കു​രാ​ജി​നോ​ട്​ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം. ജ​യ​ല​ളി​ത​യു​ടെ പ​ഴ്​​സ​ണ​ൽ മാ​നേ​ജ​രാ​യി​രു​ന്ന പൂ​ങ്കു​ൺ​റ​ൻ ആ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്​​ച​യാ​ണ്​ ‘കാ​വി​യ​ടി...​ക​ഴ​ക​ത്തെ അ​ഴി’ എ​ന്ന പേ​രി​ൽ മ​രു​തു അ​ള​കു​രാ​ജ്​ ത​​​െൻറ തൂ​ലി​ക​നാ​മ​ത്തി​ൽ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കേ​ന്ദ്ര ഇ​ട​പെ​ട​ൽ, ഗ​വ​ർ​ണ​ർ​മാ​ർ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ ഏ​ജ​ൻ​റാ​കു​ന്ന​ത്, സി.​ബി.​െ​എ, ആ​ദാ​യ​നി​കു​തി വ​കു​പ്പ് എ​ന്നി​വ​യുടെ രാ​ഷ്​​ട്രീ​യ​ ഉ​പ​യോഗം, തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ ലം​ഘ​നം തു​ട​ങ്ങി​യ വി​മ​ർ​ശ​ന​ങ്ങ​ളുള്ള ക​വി​ത ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ശ​ശി​ക​ല​യു​ടെ മ​രു​മ​ക​ൻ വി​വേ​കി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്​ ജ​യ ടി.​വി, ന​മ​ത്​ എം.​ജി.​ആ​ർ തു​ട​ങ്ങി​യ​വ. ന​യ​വി​രു​ദ്ധ​ പ്ര​വ​ർ​ത്ത​ന​ത്തിനെതിരെയാണ്​ ന​ട​പ​ടി​െയന്ന്​ അ​ണ്ണ ഡി.​എം.​കെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​വി. ദി​ന​ക​ര​ൻ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkorgan editor
News Summary - AIADMK organ editor shown the door after criticising Union govt
Next Story