Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപളനിസാമി...

പളനിസാമി സർക്കാറിന്​ വോട്ട്​ ചെയ്യാൻ കോഴ വാങ്ങിയെന്ന്​ എം.എൽ.എമാർ; ഒളികാമറ ദൃശ്യങ്ങൾ പുറത്തായി

text_fields
bookmark_border
പളനിസാമി സർക്കാറിന്​ വോട്ട്​ ചെയ്യാൻ കോഴ വാങ്ങിയെന്ന്​ എം.എൽ.എമാർ; ഒളികാമറ ദൃശ്യങ്ങൾ പുറത്തായി
cancel

ചെന്നൈ: തമിഴ്​നാട്ടിൽ എടപ്പാടി കെ. പളനിസാമി സർക്കാറിന്​ നിയമസഭയിൽ വിശ്വാസ​േവാട്ട്​ നേടാൻ കോടികൾ കോഴ വാങ്ങിയെന്ന്​ ​അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ വെളിപ്പെടുത്തൽ. രണ്ടു​ കോടി മുതൽ 10 കോടി രൂപവരെയും സ്വർണവും നൽകിയതായി ഒളികാമറ ദൃശ്യങ്ങളിൽ എം.എൽ.എമാർ. ടൈംസ്​ നൗ-മൂൺ ടി.വി ചാനലുകൾ സംയുക്​തമായി പകർത്തിയ ദൃശ്യങ്ങളും സംഭാഷണങ്ങളും പുറത്തുവിട്ടു. 

130ഒാളം എം.എൽ.എമാരെ ഒളിവിൽ താമസിപ്പിച്ച കാഞ്ചീപുരം കൂവത്തൂർ റിസോർട്ടിൽ പളനിസാമിക്കായി ജനറൽ സെക്രട്ടറി ശശികലയും ടി.ടി.വി. ദിനകരനും ഉൾപ്പെട്ട മണ്ണാർഗുഡി കുടുംബത്തി​​​െൻറയും മറ്റു​ നേതാക്കളുടെയും നേതൃത്വത്തിൽ വൻ വില​പേശലാണ്​ നടത്തിയതെന്ന്​ അന്നുതന്നെ ആരോപണം ഉയർന്നിരുന്നു​. കോഴപ്പണം കിട്ടിയതുകൊണ്ടാണ്​ വിശ്വാസവോട്ടിൽ എടപ്പാടിക്ക്​ അനുകൂലമായി വോട്ട്​ചെയ്​തതെന്ന്​ അണ്ണാ ഡി.എം.കെ അംഗമായ സുളൂർ എം.എൽ.എ കനകരാജ്​ വെളിപ്പെടുത്തുന്നു. 

കോഴ കൃത്യമായി കിട്ടാത്തതുകൊണ്ടാണ്​ ശശികല ക്യാമ്പ്​ വിട്ട്​ വിമതവിഭാഗമായ ഒ. പന്നീർസെൽവത്തിനൊപ്പം ചേർന്നതെന്ന്​ സൗത്ത്​ മധുര എം.എൽ.എ എസ്​.എസ്​. ശരവണൻ. അണ്ണാ ഡി.എം.കെ ഒാഫിസിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിനുശേഷം ബസിൽ കയറിയപ്പോൾ രണ്ടു​ കോടി രൂപയും ആദ്യ ദിവസം തങ്ങിയ വിമാനത്താവളത്തിന്​ സമീപത്തെ ഹോട്ടലിൽ​വെച്ച്​ നാലു കോടിയും കൂവത്തൂർ റിസോർട്ടി​ൽ എത്തിയപ്പോൾ  ആറു കോടി രൂപയും വാഗ്​ദാനം ചെയ്​തു. പണം കിട്ടില്ലെന്ന്​ വ്യക്​തമായപ്പോഴാണ്​ അവസാനം മറുകണ്ടം ചാടി ഒ.പി.എസിനൊപ്പം എത്തിയതെന്ന്​ ശരവണൻ പറയുന്നു.  

അണ്ണാ ഡി.എം​.കെയുടെ രണ്ടില ചിഹ്നത്തിൽ എം.എൽ.എമാരായ സഖ്യകക്ഷി നേതാക്കൾ മനിതനേയ ജനനായക കക്ഷിയുടെ തമീമുൻ അൻസാരി ( നാഗപട്ടണം മണ്ഡലം), മൂക്കളത്തുർ പുലിപ്പടൈ അധ്യക്ഷൻ നടൻ കരുണാസ്​ (തിരുവദനൈ),  തനിഅരസ്​ എന്നിവരും വിലപേശി കോടികൾ വാങ്ങിയതായി വെളിപ്പെടുത്തുന്നുണ്ട്​. രണ്ടു​ കോടിയിൽ തുടങ്ങുന്ന വിലപേ​ശൽ 10 കോടി രൂപയിൽ വരെ എത്തി.  ഒപ്പം നിർത്താൻ കൂടുതൽ വാഗ്​ദാനങ്ങളും നൽകിയിരുന്നു. അതേസമയം, എം.എൽ.എമാർ നിഷേധക്കുറിപ്പുമായി രംഗത്തെത്തി. 

നിയമസഭാംഗങ്ങളുടെ വെളിപ്പെടുത്തലി​​​െൻറ പശ്ചാത്തലത്തിൽ  അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന്​  അണ്ണാ ഡി.എം​.കെ പുരട്​ച്ചി തലൈവി അമ്മ നേതാവ്​ ഡോ. വി. മൈത്രേയൻ എം.പി ആവശ്യപ്പെട്ടു. അതേസമയം, സംസ്​ഥാന സർക്ക​ാറോ അണ്ണാ ഡി.എം.കെ അമ്മ വിഭാഗമോ പ്രതികരിച്ചിട്ടില്ല. കോടികൾ കോഴ നൽകിയാണ്​ പളനിസാമി വിശ്വാസവോട്ട്​ നേടിയതെന്ന്​ മുമ്പുതന്നെ വ്യക്​തമായിരുന്നെന്ന്​ ഡി.എം.കെ രാജ്യസഭ എം.പി ടി.കെ.എസ്​. ഇള​േങ്കാവൻ പ്രതികരിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaaiadmkO Panneerselvamcaught on camera
News Summary - AIADMK legislators caught on camera saying Sasikala, Panneerselvam bribed MLAs
Next Story