Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരഖ്​പുർ...

ഗോരഖ്​പുർ വിനോദസഞ്ചാര കേന്ദ്രമല്ലെന്ന്​ യോഗി ആദിത്യനാഥ്​

text_fields
bookmark_border
ഗോരഖ്​പുർ വിനോദസഞ്ചാര കേന്ദ്രമല്ലെന്ന്​ യോഗി ആദിത്യനാഥ്​
cancel

ലക്‌നോ: ശിശുമരണങ്ങൾ നടന്ന ഗോരഖ്​പുർ സന്ദർശിക്കാനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്​പുരിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുന്നില്ലെന്ന്​  യോഗി പറഞ്ഞു. ഡൽഹിയിലിരിക്കുന്ന രാജകുമാരന്​ ശുചിത്വത്തി​​​െൻറ പ്രാധാന്യം മനസിലാകില്ല. ഗോരഖ്​പുർ അവർക്കൊരു വിനോദകേന്ദ്രമാണ്​. എന്നാൽ അത്​ അനുവദിക്കില്ലെന്നും യോഗി ആദ്യത്യനാഥ്​ പറഞ്ഞു.

ആന്ദിയാരി ബാഗിൽ ‘സ്വച്ഛ് യു.പി, സ്വസ്ത്യ യു.പി’ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ 100 ലധികം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഗോരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമര്‍ശം.

ഉത്തര്‍പ്രദേശിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയില്‍ പങ്കാളികളാകണം. ‘സ്വച്ഛ് സുന്ദര്‍ യു.പി’ പദ്ധതി ഗോരഖ്പുരില്‍ നിന്നു തുടങ്ങുകയാണ്​. മസ്​തിഷ്​ക ജ്വരത്തിനെതിരായ പോരാട്ടം തുടരും. അസുഖം കൂടുതൽ പേരിലെത്തുന്നതിന്​ മുമ്പ്​ ശുചിത്വപാലനത്തിലൂടെ അത്​ തടയുകയാണ്​ ​നല്ലതെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gorakhpurmalayalam newspicnic spotRahul GandhiYogi Adityanath
News Summary - Adityanath targets ‘Yuvraj’ Rahul Gandhi: ‘Will not permit Gorakhpur to become picnic spot’
Next Story