Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരുരി​നായി...

തരുരി​നായി ചാരവൃത്തിയെന്ന്​​ ആരോപണം; മാധ്യമപ്രവർത്തക റിപ്പബ്​ളിക്​ ടിവി വിട്ടു

text_fields
bookmark_border
Republic-TV
cancel

ന്യൂഡൽഹി: കോൺഗ്രസ്​ എം.പി ശശി തരൂരി​നായി ചാരവൃത്തി നടത്തിയെന്ന്​ ആ​രോപിക്കപ്പെട്ട മാധ്യമ പ്രവർത്തക റിപ്പബ്​ളിക്​ ടി.വിയിൽ നിന്ന്​ രാജിവെച്ചു. മാധ്യമ പ്രവർത്തക ശ്വേത കോത്താരിയാണ്​ രാജിവെച്ചത്​.തരൂരിനായി  താൻ ചാരപ്രവൃത്തി നടത്തുന്നുണ്ടെന്ന്​ ചാനൽ എഡിറ്റർ അർണബ്​ ഗോസ്വാമിക്ക്​ സംശയമുള്ളതായി ട്വിറ്ററിലൂടെ ​ രാജിവിവരം പുറത്ത്​ വിട്ട്​  ശ്വേത അറിയിച്ചു​.

ആഗസ്​റ്റ്​ 30ാം തീയതി ത​​​െൻറ റിപ്പോർട്ടിങ് മാനേജർ ചാനൽ എഡിറ്റർ അർണബ്​ ഗോസ്വാമിക്ക്​ താൻ തരൂരിനായി ചാരപ്രവൃത്തി നടത്തുകയാണെന്ന്​ സംശയമുണ്ടെന്ന്​ അറിയിക്കുകയായിരുന്നു. തരൂർ തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നതാണ്​ സംശയത്തിനുള്ള കാരണം. ഇതേ തുടർന്ന്​ താൻ റിപ്പ്​ബളിക്​ ടി.വിയിൽ നിന്ന്​ അടിയന്തരമായി രാജിവെക്കുകയാണെന്ന്​ ശ്വേത ട്വീറ്റ്​ ചെയ്​തു.

കോൺഗ്രസ്​ എം.പി ശശി തരൂരും റിപ്പബ്​ളിക്​ ടി.വിയുടെ എഡിറ്റർ അർണബ്​ ഗോസ്വാമിയും തമ്മിൽ അത്ര നല്ല ബന്ധമല്ല നിലവിലുള്ളത്​. ഭാര്യ സുനന്ദപുഷ്​കറി​​​െൻറ മരണമുൾപ്പടെയുള്ള  വിഷയങ്ങളിൽ ഇരുവരും വാക്​പോര്​ നടത്തിയിട്ടുണ്ട്​. ഇതിന്​ പിന്നാലെയായിരുന്നു മാധ്യമ പ്രവർത്തകക്കെതിരെ സംശയമുന്നയിച്ച്​ ചാനൽ എഡിറ്റർ തന്നെ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi tharoorjournalistrepublic tvmalayalam news
News Summary - Accused of Being Tharoor’s Spy, Republic TV Journalist Resigns-India news
Next Story