ഇന്ത്യൻ സേനാംഗങ്ങൾക്ക് എ.സി ജാക്കറ്റുകൾ പരിഗണനയിൽ
text_fieldsപനാജി: ഇന്ത്യയുടെ പ്രത്യേക സേനാംഗങ്ങൾക്ക് എ.സി ജാക്കറ്റുകൾ നൽകുമെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. എ.സി ജാക്കറ്റുകൾ അവതരിപ്പിക്കുന്നതിനാവശ്യമായ പരിശോധനകൾ നടന്നുെകാണ്ടിരിക്കുകയാണെന്നും ഗോവ മുഖ്യമന്ത്രി കൂടിയായ പരീകര്‍ പറഞ്ഞു.
പ്രത്യേക സേനാംഗങ്ങൾക്ക് കഠിനമായ കായികാധ്വാനം ആവശ്യമാണ്. കായികാധ്വാനം ഇവരുടെ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്നതിനും ക്ഷീണിക്കുന്നതിനും ഇടയാക്കും. ഈ അവസരത്തില്‍ എ.സി ജാക്കറ്റുകള്‍ സൈനികര്‍ക്ക് അനുവദിക്കുന്നത് കൂടുതൽ സൗകര്യപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. പനാജിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നിര്‍മ്മിത തേജസ് എയര്‍ക്രാഫ്റ്റ് സൈന്യത്തിന് ഏറെ സഹായകമാകും, എന്നാല്‍ 3.5 ടണ്‍ ഭാരം മാത്രമേ വഹിക്കാനാവൂ എന്നതാണ് തേജസിെൻറ ന്യൂനതെയന്നും അദ്ദേഹം പറഞ്ഞു. തേജസ് എയര്‍ക്രാഫ്റ്റ് ലോകത്തിലെ തന്നെ മികച്ച സൈനിക വിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.