Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹ റാക്കറ്റ്​​:...

വിവാഹ റാക്കറ്റ്​​: ഹൈദരാബാദിൽ എട്ട്​ ശൈഖുമാർ അറസ്​റ്റിൽ 

text_fields
bookmark_border
bride racket
cancel

ഹൈദരാബാദ്​: പണം വാങ്ങി പ്രായംകുറഞ്ഞ പെൺകുട്ടികളെ ഗൾഫ്​ രാജ്യത്തിലെ പൗരൻമാർക്ക്​ വിവാഹം കഴിച്ച്​ നൽകുന്ന സംഭവത്തിൽ എട്ട്​ പേർ പിടിയിൽ. പണം നൽകി വിവാഹം കഴിക്കാൻ തയാറായി ഹൈദരാബാദിലെത്തിയ  അഞ്ച്​ ഒമാൻ പൗരൻമാരെയും മൂന്ന്​ ഖത്തർ പൗരൻമാരെയുമാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​.  

സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ പെൺകുട്ടികളെ പണത്തിനുവേണ്ടി വിവാഹം കഴിച്ചു നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്ന്​ ഖാദിമാരെയും അറസ്​റ്റു ചെയ്​തിട്ടുണ്ട്​. പ്രായം തെളിയിക്കുന്നതിന്​ വ്യാജരേഖകൾ ചമച്ചാണ്​ ഖാദിമാർ വിവാഹം രജിസ്​റ്റർ ചെയ്​ത്​ നൽകിയിരുന്നത്​. 

സ്വന്തം രാജ്യങ്ങളിൽ വിവാഹം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ്​ ഇന്ത്യയിലെത്തി പെൺകുട്ടികളെ കണ്ടെത്തുന്നത്​. ഇടനിലക്കാർ ഇവർ നല്ല ധനികരാണെന്ന്​ പെൺകുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചാണ്​ വിവാഹം നടത്താൻ പ്രേരിപ്പിക്കുന്നതെന്ന്​ സീനിയർ പൊലീസ്​ ഉദ്യോഗസ്ഥൻ താജുദ്ദീൻ അഹമ്മദ്​ പറഞ്ഞു. 

അറസ്​റ്റിലായ ഒരാൾ എൺപതുവയസു കഴിഞ്ഞ വ്യക്തിയാണ്​.  ഇയാൾ ത​​െൻറ മകനൊപ്പമാണ്​ എത്തിയിരിക്കുന്നത്​. നേരത്തെ വിവാഹം ക​ഴിച്ചതി​​െൻറ രേഖകളും ഇദ്ദേഹത്തി​​െൻറ കൈവശമുണ്ട്​.  ശൈഖുമാരെ വിവാഹം ക​ഴിക്കാൻ താൽപര്യമുള്ള പെൺകുട്ടികളെ അവരുടെ മുന്നിൽ കൊണ്ടുവരും. പെൺകുട്ടികളെ കണ്ടശേഷമാണ്​ വില പറഞ്ഞുറപ്പിക്കുന്നതെന്നും പൊലീസ്​ ഉദ്യോഗസ്ഥർ പറയുന്നു. 

 ഹൈദരാബാദിൽ നിന്നും 16കാരിയെ വിവാഹം കഴിച്ച 77കാരനായ ഒമാൻ ശൈഖ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രായമായ ശൈഖിന്​ പണം വാങ്ങി മകളെ വിവാഹം കഴിച്ചു നൽകിയതാണെന്ന മാതാവി​​െൻറ പരാതിയിലാണ്​ ഇയാളെ അറസ്​റ്റു ചെയ്​തത്​. തുടർന്ന്​ ഹൈദരാബാദിലെ ഗൾഫ്​ വിവാഹ റാക്കറ്റിനെതിരെ നടത്തിയ അന്വേഷണത്തിലാണ്​ കൂടുതൽ പേർ അറസ്​റ്റിലായിരിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthyderabadmalayalam newsSheikhsBride Racket
News Summary - 8 Sheikhs Arrested In Crackdown On Hyderabad's 'Bride Bazaar' Racket- India news
Next Story